KeralaNews

യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന നാളുകളിലെ ഉത്തരവുകള്‍ പരിശോധിക്കും;മന്ത്രിസഭാ ഉപസമിതി

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന നാളുകളിലെ 900ത്തിലധികം ഉത്തരവുകള്‍ പരിശോധിക്കും. ഇത് സംബന്ധിച്ച് വിവിധ വകുപ്പ് സെക്രട്ടറിമാര്‍ക്ക് മന്ത്രി എ.കെ. ബാലന്‍ കണ്‍വീനറായ മന്ത്രിസഭാ ഉപസമിതി നിര്‍ദേശം നല്‍കി. വിവാദ ഉത്തരവുകള്‍ സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് ചെയ്യണം. റവന്യൂ വകുപ്പ് കൈക്കൊണ്ട 47 തീരുമാനങ്ങള്‍ പുനഃപരിശോധിക്കാനും നിയമോപദേശം തേടാനും യോഗത്തില്‍ തീരുമാനമായി.

ഭൂപരിധി നിയമത്തില്‍ ഇളവ് നല്‍കിയത്, ഭൂമി പതിച്ചുകൊടുത്തത്, മിച്ചഭൂമി ഏറ്റെടുക്കാതിരുന്നത്, പാട്ടക്കുടിശ്ശിക ഇളവ് നല്‍കിയത് തുടങ്ങിയ നിരവധി വിവാദ തീരുമാനങ്ങളാണ് കഴിഞ്ഞ മന്ത്രിസഭയുടെ അവസാനകാലത്തുണ്ടായത്. പലതും മന്ത്രിസഭായോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്താതെയും ധന, നിയമ വകുപ്പിന്റെ അറിവില്ലാതെയും ബന്ധപ്പെട്ട വകുപ്പ് പോലും അറിയാതെയും ആണെന്നാണ് കണ്ടെത്തല്‍. ഇത്തരം തീരുമാനങ്ങളുടെ ഉറവിടം പരിശോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button