തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യ നയത്തെ അനുകൂലിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസൈപാക്യം രംഗത്ത്. സര്‍ക്കാരിന്റെ മദ്യ നയത്തെ കുറിച്ചുള്ള നിലപാടുകള്‍ ശുഭ സൂചനകള്‍ നല്‍കുന്നതായി ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം പറഞ്ഞു. പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന നല്ല സന്ദേശമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്നത്. മദ്യ ലോബിയുടെ പ്രലോഭനങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങരുതെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.
Post Your Comments