കോട്ടയം● സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ അധ്യക്ഷന്‍ അഞ്ജു ബോബി ജോര്‍ജിനെതിരെ ആരോപണങ്ങളുമായി പി.സി ജോര്‍ജ് എം.എല്‍.എ. അഞ്ജു സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റാകാന്‍ യോഗ്യയല്ലെന്നു നിയമനകാലത്തുതന്നെ താന്‍ പറഞ്ഞിരുന്നതായി അദ്ദേഹം പറഞ്ഞു. മികച്ച കേരള താരങ്ങളെ അഞ്ജു കര്‍ണാടകത്തിലേക്കു കടത്തുകയാണെന്നും ഇങ്ങനെയുള്ള അഞ്ജു ഈ പദവിയിലിരിക്കാന്‍ യോഗ്യയല്ലെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു. അടിസ്ഥാന യോഗ്യതയില്ലാത്ത സഹോദരനെ അഞ്ജു സ്പോര്‍ട്സ് കൌണ്‍സിലില്‍ 80,000 രൂപ ശമ്പളത്തില്‍ നിയമിച്ചെന്നും ജോര്‍ജ് ആരോപിച്ചു.
മാസം മൂന്നും നാലു തവണ സര്‍ക്കാര്‍ ചെലവില്‍ വിമാനത്തിലെത്തിയാണു അഞ്ജു ചുമതല നോക്കുന്നത്. എം.എം. ഹസനോ മറ്റേതോ യുഡിഎഫ് നേതാക്കളുടെ താത്പര്യത്തിലായിരുന്നു അഞ്ജുവിന്റെ നിയമനമെന്നും പി.ടി. ഉഷയെ മാറ്റിനിറുത്തിയായിരുന്നു അഞ്ജുവിനെ നിയമിച്ചതെന്നും പി.സി. ജോര്‍ജ് ആരോപിച്ചു.
Post Your Comments