KeralaIndiaNewsInternationalGulf

മലയാളി യുവ എഞ്ചിനിയര്‍ സൗദിയിലുണ്ടായ കാറപകടത്തില്‍ മരിച്ചു

റിയാദ്: കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശി സൗദി അറേബ്യയില്‍ കാറപകടത്തില്‍ മരിച്ചു. ഓടത്തുപാലത്തിനു സമീപം ഉതിരകുടിശിമാക്കല്‍ രാഹുല്‍ ബേബി (26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം. സൗദിയിലെ സ്വകാര്യ കമ്പനിയില്‍ എഞ്ചിനിയറായ രാഹുല്‍ ജോലിയുമായി ബന്ധപ്പെട്ട് കാറില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ച രാഹുലിനെ ബുധനാഴ്ച ഉച്ചയോടെയാണ് കമ്പനി അധികൃതര്‍ ആശുപത്രിയിലെത്തി തിരിച്ചറിഞ്ഞത്. കൂടെയുണ്ടായിരുന്നയാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആറുമാസം മുമ്പ് വിവാഹിതനായ രാഹുല്‍ മൂന്നുമാസം മുമ്പാണ് സൗദിയിലേക്കു പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: ഡോ. റിനി പോള്‍ (പരിയാരം മെഡിക്കല്‍ കോളജ് ഹൗസ് സര്‍ജന്‍സി).

shortlink

Related Articles

Post Your Comments

Related Articles


Back to top button