സിംഗപ്പൂര്‍: ഓണ്‍ലൈന്‍ സുരക്ഷയുടെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിന് വിലങ്ങിടാനൊരുങ്ങി സിങ്കപ്പൂര്‍ സര്‍ക്കാര്‍. പുതിയ നിയമം നിലവില്‍ വരുന്നതോടെ സര്‍ക്കാര്‍ ഓഫീസുകളിലുള്ള ഒരു ലക്ഷത്തോളം കമ്പ്യൂട്ടറുകളിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിക്കും. ഇമെയില്‍ അക്കൗണ്ടുകള്‍, സോഷ്യല്‍ മീഡിയ എന്നിവ വഴിയുള്ള സുരക്ഷാ ഭീഷണികള്‍ തടയുന്നതിന് വേണ്ടി 2017 മെയ് മുതല്‍ പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്ന് സിങ്കപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചു.
ഇതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്‍ര്‍നെറ്റ് ബ്രൗസിംഗിനുള്ള സൗകര്യം അവരുടെ ടാബ്ലറ്റുകളിലേക്കും മൊബൈല്‍ ഫോണുകളിലേക്കും മാത്രമായി ഒതുങ്ങും.
ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് അയച്ചുകഴിഞ്ഞു. ഔദ്യോഗിക കാര്യങ്ങള്‍ സ്വകാര്യ ഇമെയിലുകള്‍ വഴി കൈമാറ്റം ചെയ്യുമ്പോഴുള്ള ഭീഷണികള്‍ ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നുവരുന്നത്. നിയന്ത്രണം പരീക്ഷണാര്‍ത്ഥം സിങ്കപ്പൂരിലെ ഇന്‍ഫോകോം ഡെവലപ്പ്‌മെന്റ് അതോറിറ്റിയിലെ ജീവനക്കാര്‍ക്കിടയില്‍ നടത്തിവരുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലിക്കിടെ അടിയന്തരമായി ഇന്റര്‍നെറ്റ് ആവശ്യമായി വന്നാല്‍ ഇന്‍ര്‍നെറ്റ് ടെര്‍മിനലുകള്‍ വഴി സേവനം ലഭ്യമാക്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നുണ്ട്.
Post Your Comments