കഴിഞ്ഞ ഒന്നരവര്‍ഷം സ്റ്റാന്‍ ലാര്‍കിന്‍ എന്ന യുവാവ് ബാഗില്‍ വെച്ച കൃത്രിമ ഹൃദയവുമായി ആയിരുന്നു ജീവിച്ചിരുന്നത്. ഹൃദയരോഗം പാരമ്പര്യമായി പകര്‍ന്നുകിട്ടിയതാണ് സ്റ്റാനിന്. സ്റ്റാനിന്റെ സഹോദരന്‍ ഡൊമിനിക്കിനും സമാനരോഗമുണ്ട്. ഒരുനാള്‍ ഹൃദയം പണിമുടക്കിയപ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ ഇരുവര്‍ക്കും കൃത്രിമ ഹൃദയത്തെ ആശ്രയിക്കേണ്ടി വന്നു. ആരോഗ്യമുള്ള ഹൃദയത്തിന് വേണ്ടിയായി പിന്നീടുള്ള കാത്തിരിപ്പ്.
‘ഐസിയുവില്‍ കിടക്കുമ്പോള്‍ രണ്ട് പേരും തീരെ അവശരായിരുന്നു. ഇരുവരുടേയും ഹൃദയം മാറ്റിവെക്കുക മാത്രമായിരുന്നു ജീവന്‍ നിലനിര്‍ത്താനുള്ള ഏക പോംവഴി. എന്നാല്‍ അതിന് വേണ്ട സമയവും ഉണ്ടായിരുന്നില്ല. അതിനാലാണ് കൃത്രിമഹൃദയം വെച്ചത് ‘ – ഇരുവരേയും ചികിത്സിച്ച സര്‍ജന്‍ ജോനാഥന്‍ ഹാഫ്റ്റ് പറയുന്നു. വസ്‌കുലാര്‍ സിസ്റ്റവുമായുള്ള ബന്ധത്തിലൂടെ ശരീരത്തിലൂടെ ഓക്‌സിജന്‍ പമ്പ് ചെയ്യുന്ന കൃത്രിമ ഹൃദയത്തിന്റെ ഭാരം ആറ് കിലോ ആയിരുന്നു.കൃത്രിമഹൃദയം വെച്ച് ഒരാഴ്ച്ചക്കുള്ളില്‍ ഡൊമിനിക്കിന് ഹൃദയദാതാവിനെ ലഭിച്ചു. ഡൊമിനിക്കിന്റെ ഹൃദയമാറ്റ ശാസ്ത്രക്രിയ വിജയകരമായി നടക്കുകയും ചെയ്തു. എന്നാല്‍ ഹൃദയ ദാതാവിന് കിട്ടാന്‍ സ്റ്റാനിന് 555 ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.
കഴിഞ്ഞ മാസം ഹൃദയ മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് വിധേയനായ സ്റ്റാന്‍ സുഖം പ്രാപിച്ചുവരുകയാണ്.
Post Your Comments