Technology

വീട്ടിലുപയോഗിക്കാന്‍ ഭിത്തിയില്‍ ചാര്‍ജ്‌ ചെയ്യാവുന്ന ഇലക്‌ട്രിക്‌ വിമാനം

ഭിത്തിയിലെ സോക്കറ്റില്‍ നിന്നും ചാര്‍ജ്‌ ചെയ്യാവുന്നതും വീടിനരികിലെ പുല്‍ത്തകിടിയില്‍ നിന്നും പറന്നുയരാവുന്ന ഇലക്‌ട്രിക്‌ എഞ്ചിനോട്‌ കൂടിയ ഒരു വിമാനം സങ്കല്‍പ്പിച്ച്‌ നോക്കുക. ജര്‍മ്മന്‍ കമ്പനിയായ ലിലം ഏതാനും വര്‍ഷമായി ഈ സങ്കല്‍പ്പത്തിന്‌ പിന്നാലെയായിരുന്നു. 2018 ല്‍ ഇവരുടെ വിമാനം വിപണിയില്‍ വരും. മ്യൂണിക്ക്‌ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ ദാനിയേല്‍ വെയ്‌ഗാന്റ്‌, പാട്രിക്‌ നാതന്‍, സെബാസ്‌റ്റ്യന്‍ ബോണ്‍, മത്തിയാസ്‌ മെയ്‌നര്‍ എന്നിവരാണ്‌ ലിലിയം എന്ന സ്‌റ്റാര്‍ട്ടപ്പിന്‍റെ അമരക്കാര്‍‍. രണ്ടുപേര്‍ക്ക്‌ ഇരിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു മുട്ടയുടെ ആകൃതിയില്‍ ഒരു ഹെലികോപ്‌റ്റര്‍ പോലെയുള്ള ഈ ഉപകരണം അവര്‍ ഡിസൈന്‍ ചെയ്‌തു കഴിഞ്ഞു. പറന്നു പൊങ്ങാനും ലാന്റ്‌ ചെയ്യാനും വെറും 15 മീറ്റര്‍ മാത്രമേ ഇതിന്‌ വേണ്ടി വരുന്നുള്ളൂ. മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗതയില്‍ പരമാവധി 500 കിലോമീറ്റര്‍ വരെ പറക്കാനാകും. വന്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ വേണ്ടാത്ത ഒരു വിമാനം ശബ്‌ദമോ മറ്റ്‌ അന്തരീക്ഷ മലിനീകരണമോ ഇല്ലാത്ത ഇലക്‌ട്രിക്‌ എഞ്ചിനോട്‌ കൂടിയ വിമാനം നഗര പ്രദേശത്തില്‍ പോലും ഉപയോഗിക്കാവുന്നതാണ്‌. ഇതിന്റെ ബാറ്ററി ഒരു സാധാരണ വൈദ്യുത സംവിധാനത്തില്‍ പോലും ഉപയോഗിക്കാനാകും. നമ്മളിപ്പോള്‍ അനുഭവിക്കുന്ന റോഡിലെ ട്രാഫിക്‌ ജാമിനു ആകാശമാര്‍ഗ്ഗം ഈ പരിഹാരം എത്തുമെന്ന് പ്രത്യാശിക്കാം.

shortlink

Post Your Comments


Back to top button