കൊല്ലം: കനത്ത മഴയെ തുടര്‍ന്ന് കൊല്ലം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ (വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയതോടെയാണ് മഴ ശക്തി പ്രാപിച്ചത്. ഞായറാഴ്ച്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കനത്ത മഴയെ തുടര്‍ന്ന് തെക്കന്‍ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തെക്കന്‍ ജില്ലകളില്‍ വിവിധ മേഖലകളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 12 മുതല്‍ 20 സെന്റീമിറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ടെന്നും കാറ്റിന് ശക്തി കൂടുന്നതോടെ കാലവര്‍ഷവും കനക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post Your Comments