ലണ്ടന്‍: ഉത്തേജക മരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് അഞ്ചുതവണ ഗ്രാന്‍സ്ലാം കിരീടം നേടിയ മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് രണ്ടു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. ഷറപ്പോവ നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷനാണ് വിലക്കേര്‍പ്പെടുത്തിയത്.
എന്നാല്‍ സസ്‌പെന്‍ഷന്‍ അംഗീകരിക്കുന്നില്ലെന്നും അപ്പീല്‍ പോകുകുമെന്നും ഷറപ്പോവ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മാര്‍ച്ചിലാണ് 29 കാരിയായ ഷറപ്പോവ ലോക ഉത്തേജക വിരുദ്ധ ഏജന്‍സി വിലക്കിയ മല്‍ഡോനി എന്ന മരുന്ന് 2006 മുതല്‍ താന്‍ ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഷെറപ്പോവയെ മാര്‍ച്ച് 12 മുതല്‍ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Post Your Comments