KeralaNews

മേജര്‍ മനോജ്‌ കുമാറിന്‍റെ കുടുംബത്തിനുള്‍പ്പടെ നിരവധി കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ ആയുധപ്പുര ദുരന്തത്തില്‍ മരിച്ച മേജര്‍ മനോജ് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. മനോജ് കുമാറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുന്നത് സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനും തീരുമാനമായി. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് പ്രതിമാസം 5000 രൂപവീതം നല്‍കുകയും. ഒപ്പം കുടുംബത്തിന് അഞ്ച് സെന്റ് സ്ഥലവും 1200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും നല്‍കും.

മാനോജിന്റെ ഭാര്യയ്ക്ക് ജോലി നൽകുന്നതിന് കേന്ദ്രം വിസമ്മതിച്ചാൽ സംസ്ഥാന സർക്കാരിന്റെ കീഴിൽ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് ജോലി നൽകും. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മുങ്ങി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ കൂടി അനുവദിക്കും. നേരത്തെ ഒരു ലക്ഷം രൂപ അനുവദിച്ചത് കൂടാതെയാണിത്.

സ്കൂളിലെ തൂണ് തകർന്ന് വീണ് മരിച്ച മുഖത്തല എം.ജി.ടി.എച്ച്.എസിലെ നിശാന്തിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നൽകും. പാലക്കാട് ജില്ലയിൽ കഴിഞ്ഞ ദിവസം ഷോക്കേറ്റ് മരിച്ചവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപയും നൽകും.

എറണാകുളത്ത് അയൽവാസിയാൽ കൊല്ലപ്പെട്ട ക്രിസ്റ്റി ജോണിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. പെരിയാർ വാലി കനാലിൽ മുങ്ങി മരിച്ച അജയന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button