കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ കോഫെപോസ ചുമത്തപ്പെട്ടവരില്‍ 5 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികളുടെ ഭാഗമായി നോട്ടീസ് അയച്ചു. കള്ളക്കടത്തിലൂടെ സമ്പാദിച്ച സ്വത്തായി കണ്ടാണ് ഇവരുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടുന്നത്.
നിശ്ചിത ദിവസത്തിനുള്ളില്‍ വിശദീകരണം കിട്ടിയില്ലെങ്കില്‍ സ്വത്ത് കണ്ട്‌കെട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിച്ചിരുന്ന മുവാറ്റുപുഴ സ്വദേശി നൗഷാദ് അനുജന്‍ ഫൈസല്‍, നെടുമ്പോശ്ശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനായിരുന്ന ജാബിന്‍.കെ.ബഷീര്‍, തൃശൂര്‍ സ്വദേശി ഷിനോയ് എന്നിവര്‍ക്കാണ് സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി നോട്ടീസ് അയച്ചിരിക്കുന്നത്. ഇതില്‍ ഫൈസല്‍ ഒഴികെയുള്ളവര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. ഫൈസലിനെ ഇനിയും പിടികിട്ടിയിട്ടില്ല.
സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജെന്റ്‌സ് ബ്യൂറോ ആണ് സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി നടപിടികള്‍ സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര റവന്യൂവകുപ്പിന്റെ കീഴില്‍ ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സമിതിയാണ് സഫേം നിയമപ്രകാരം അഞ്ച് പേര്‍ക്ക്് നോട്ടീസ് അയച്ചിരിക്കുന്നത്.
ഇതിനു പുറമെ കോഫെപോസ ചുമത്തപ്പെട്ടവരില്‍ നാല് പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. ആലപ്പുഴ സ്വദേശി ബിബിന്‍ സഖറിയ, തമ്മനം സ്വദേശി സെയ്ഫുദീന്‍,മുവാറ്റുപുഴ സ്വദേശികളായ സലിം, ഫാസില്‍ എന്നിവരാണ് പോഫെപോസ ചുമത്തി കരുതല്‍ തടങ്കലില്‍ കഴിയുന്ന മറ്റുള്ളവര്‍
Post Your Comments