തിരുവനന്തപുരം : കൗതുകമായി കടലില്‍ നിന്ന് അപൂര്‍വ്വ അലങ്കാരമത്സ്യത്തെ കണ്ടെത്തി. ബീച്ചിലെ ലൈഫ് ഗാര്‍ഡ് ഇബ്രഹാമിനാണ് ഇത്തിരക്കുഞ്ഞന്‍ മത്സ്യത്തെ കിട്ടിയത്.
അലങ്കാര മത്സ്യങ്ങള്‍ അടിത്തട്ടിലൂടെ പോകുമ്പോളാണ് പെട്ടെന്ന് സ്ഫടിക മത്സ്യക്കൂട്ടം ശ്രദ്ധയില്‍ പെട്ടത്. പിടിതരാതെ ചിതറിമാറി നീന്തിപ്പോയ ഇവയുടെ കൂട്ടത്തില്‍ നിന്ന് വളരെ ശ്രമിച്ചാണ് ഇത്തിരിക്കുഞ്ഞനെ പിടികൂടിയത്.
എക്‌സ്‌റേയെ ഓര്‍മിപ്പിക്കുന്ന രീതിയിലുള്ള മത്സ്യത്തെയാണ് കിട്ടിയത്. മത്സ്യത്തിന്റെ ഉള്ളിലുള്ള പ്രധാന എല്ലിന്‍ ഘടന വരെ കാണാം. നീല നിറത്തിലുള്ള ചെകിളപ്പൂക്കള്‍ ഒഴിച്ചാല്‍ മറ്റ് ആന്തരിക അവയവങ്ങളൊന്നും കാണാനുമില്ല. ലൈഫ്ഗാര്‍ഡിന്റെ ഡ്യൂട്ടിയില്ലാത്ത സമയം ചിപ്പിയെടുക്കാന്‍ പോകാറുള്ള ഇബ്രാഹാമിന് ഇടക്കല്ല് പാറക്കൂട്ടത്തിന് പിന്‍ഭാഗത്തെ കടലില്‍ നിന്നാണ് അപൂര്‍വ്വ മത്സ്യത്തെ കിട്ടിയത്.
Post Your Comments