ലൂയിസ്വില്ലി : അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയുടെ മസ്തിഷ്‌കം പഠനത്തിനായി നല്‍കില്ലെന്ന് കുടുംബാംഗങ്ങള്‍. അലിയുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് അദ്ദേഹത്തെ ചികിത്സിച്ച ഡോ. അബെ ലിബെര്‍മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അലിയുടെ മസ്തിഷ്‌കം പഠനത്തിനായി നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
1980ല്‍ ലാറി ഹോംസുമായി നടന്ന മത്സരത്തിനിടെ അലിയുടെ തലയ്‌ക്കേറ്റ ക്ഷതം അദ്ദേഹത്തിന്റെ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് കാരണമായിട്ടുണ്ടോ എന്ന് സംശയം ഉയര്‍ന്നിരുന്നു. ഇക്കാര്യം പരിശോധിക്കുന്നതിന് അദ്ദേഹത്തിന്റെ മസ്തിഷ്‌കം നീക്കം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.ഹോംസ് തലയ്ക്ക് ഇടിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹവുമായി മത്സരിക്കില്ലായിരുന്നെന്ന് അലി ഒരു അഭിമുഖത്തില്‍
Post Your Comments