കാസര്‍ഗോഡ് : കാസര്‍ഗോഡ് മുട്ടതോടി ബാങ്കില്‍ മുക്ക് പണ്ടം പണയം വെച്ച് കോടികളുടെ തട്ടിപ്പ്. വിദ്യാനാഗര്‍ ശാഖയില്‍ നിന്നാണ് ഇരുപത് ലക്ഷത്തിന്റെ പണയ ഉരുപ്പടികകള്‍ കാണാതായത്. സംഭവത്തില്‍ സഹകരണ വകുപ്പ് പരിശോധന ആരംഭിച്ചു. മൂന്ന് കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടത്തിയത്.
ഇരുപത്തിയേഴ് ലക്ഷത്തിന്റെ വ്യാജ സ്വര്‍ണ്ണവും ഇവിടെ നിന്നും കണ്ടെടുത്തു. ബാങ്ക് മാനേജര്‍ ടി.ആര്‍ സന്തോഷ് കുമാര്‍ ഒളിവിലാണ്. പതിമൂന്ന് കോടിയോളം സ്വര്‍ണ്ണ പണയ വായ്പയാണ് ഇവിടെ നിന്നും നല്‍കിയിട്ടുള്ളത്. സഹകരണ സംഘം ജോയിന്റ് രജിസ്റ്റാര്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
ബാങ്ക് അപ്രൈസര്‍ മുഖ്യ സൂത്രധാരനായാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുക്ക് പണ്ടം യാഥാര്‍ത്ഥ സ്വര്‍ണ്ണമാണെന്ന വ്യാജേനെ പരിചയക്കാരെ കൊണ്ട് പണയം വപ്പിച്ച് പണം തട്ടുകയായിരുന്നു.ഇതോടെ മുക്ക് പണ്ടം ആണെന്ന് അറിയാതെ പണയം വച്ചവരും കേസില്‍ പ്രതികളായേക്കും.
Post Your Comments