കോഴിക്കോട് : സംസ്ഥാനത്ത് സെറിബ്രല്‍ മലേറിയ സ്ഥിരീകരിച്ചു. തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ മലേറിയ എന്ന രോഗം കോഴിക്കോട് ജില്ലയിലാണ് സ്ഥിരീകരിച്ചത്.
ജില്ലയിലെ തീരദേശ പ്രദേശമായ എലത്തൂരിലാണ് സെറിബ്രല്‍ മലേറിയ ബാധ കണ്ടെത്തിയത്. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം പടരാതിരിക്കാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്.കൊതുകുകള്‍ പരത്തുന്ന രോഗമായ സെറിബ്രല്‍ മലേറിയ മാരമായതാണ്. രോഗം മൂര്‍ച്ഛിച്ചാല്‍ മരണം വരെ സംഭവിക്കാം. രോഗം ബാധിച്ചവര്‍ താമസിക്കുന്നതിന് സമീപത്തുള്ളവരുടെ രക്തപരിശോധന ആരോഗ്യ വകുപ്പ് നടത്തിവരികയാണ്. രോഗം പടരാതിരിക്കാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
Post Your Comments