വത്തിക്കാന്‍ സിറ്റി: വൈദികരുള്‍പ്പെട്ട ലൈംഗികപീഡനക്കേസുകളില്‍ കൃത്യമായി നടപടി എടുക്കാത്ത ബിഷപ്പുമാരെ തല്‍സ്ഥാനത്തുനിന്ന് ഒഴിവാക്കത്തക്കവിധം മാര്‍പാപ്പ വത്തിക്കാനിലെ നിയമങ്ങളില്‍ മാറ്റം വരുത്തി. ഒരു വൈദികനെതിരെ ഇത്തരം പരാതി വന്നാല്‍ അദ്ദേഹത്തെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാതെ ഒരു ഇടവകയില്‍നിന്നു മറ്റൊന്നിലേക്കു മാറ്റി സംരക്ഷിക്കുന്ന നയമാണു ബിഷപ്പുമാര്‍ പൊതുവെ കൈക്കൊള്ളുന്നതെന്ന പരാതിക്കു പരിഹാരം കാണാനാണു ഫ്രാന്‍സിസ് മാര്‍പാപ്പ നിയമങ്ങളില്‍ മാറ്റം വരുത്തിയതെന്നു വത്തിക്കാന്‍ അറിയിച്ചു.
Post Your Comments