കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിക്കുന്നതില്‍ കൊല്ലം ജില്ലാ കലക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന് കേന്ദ്ര അന്വേഷണസംഘം. വെടിക്കെട്ടിനുള്ള ആദ്യ അപേക്ഷ പോലും അപൂര്‍ണമായിരുന്നു. അപ്പോള്‍തന്നെ അപേക്ഷ കലക്ടര്‍ നിരസിക്കേണ്ടതായിരുന്നു. ആ അപേക്ഷയില്‍ പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും ഉപദേശം തേടിയതും തെറ്റാണ്. വെടിക്കെട്ട് നിരോധനവിവരം മാധ്യമങ്ങളെ അറിയിക്കാത്തതും വീഴ്ചയാണെന്ന് മൊഴിയെടുക്കുന്നതിനിടെ കേന്ദ്രസംഘം കലക്ടറെ അറിയിച്ചു.
വെടിക്കെട്ടപകടം അന്വേഷിക്കുന്ന കേന്ദ്രസംഘം കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെയും ജില്ലാ കലക്ടറുടെയും മൊഴിയെടുത്തിരുന്നു. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പൊലീസിനാണെന്നാണ് കലക്ടര്‍ മൊഴി നല്‍കിയത്. മാത്രമല്ല വീഴ്ച വരുത്തിയത് പൊലീസാണെന്നും നിരോധനത്തിന് താന്‍ ഉത്തരവിട്ടിരുന്നുവെന്നും കലക്ടര്‍ മൊഴി നല്കി. ഇതിനു മറുപടിയായാണ് അന്വേഷണ തലവന്‍ കലക്ടറുടെ വീഴ്ച ചൂണ്ടിക്കാട്ടിയത്.
വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് കൊല്ലം കലക്ടര്‍ക്കെതിരെ ക്ഷേത്രം ഭാരവാഹികള്‍ നേരത്തെതന്നെ മൊഴി നല്‍കിയിരുന്നു. വെടിക്കെട്ട് നടത്തുന്നതിന് അനുകൂലമായി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത് കലക്ടറുടെ നിര്‍ദേശപ്രകാരമാണ്. വെടിക്കെട്ട് നിരോധിച്ചതിനുശേഷം കലക്ടറെ കണ്ടിരുന്നുവെന്നും ക്ഷേത്രം ഭാരവാഹികള്‍ അന്വേഷണ സംഘത്തിന് മൊഴി നല്കി.
Post Your Comments