NewsInternational

ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളി സമൂഹത്തിന്‍റെയൊപ്പം പ്രധാനമന്ത്രി

ദോഹ: ഖത്തറിലെ രാഷ്ട്രത്തലവന്‍മാരുമായുള്ള തന്‍റെ കൂടിക്കാഴ്ച്ചയില്‍ ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളിസമൂഹം നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പരാമര്‍ശിക്കുമെന്നും അവയ്ക്ക് പരിഹാരം കണ്ടെത്താന്‍ പരിശ്രമിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ്. ദോഹയുടെ വ്യാവസായിക മേഖലയിലുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ മെഡിക്കല്‍ ക്യാമ്പ് സന്ദര്‍ശിച്ച് അവിടെയുള്ള ഇന്ത്യന്‍ തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയായിരുന്നു പ്രധാനമന്ത്രി.

“നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപ്പറ്റി ഞാന്‍ ബോധവാനാണ്. ഖത്തറി അധികാരികളെ കണ്ടുമുട്ടുമ്പോള്‍ അവയെപ്പറ്റി ഞാന്‍ സംസാരിക്കും,” പ്രധാനമന്ത്രി പറഞ്ഞു.

ഖത്തര്‍ എമിര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-തനിയുമായി പ്രധാനമന്ത്രി നാളെ കൂടിക്കാഴ്ച്ച നടത്തും.

ഇന്ത്യന്‍ തൊഴിലാളികളുമായി ആശയവിനിമയം നടത്തിയ പ്രധാനമന്ത്രി അവര്‍ക്കൊപ്പം ലഘുഭക്ഷണവും കഴിച്ചു. 30-മിനിറ്റോളം അദ്ദേഹം ക്യാമ്പില്‍ ചിലവഴിച്ചു. മെഡിക്കല്‍ ക്യാമ്പില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന ഡോക്ടര്‍ സുഹൃത്തുക്കള്‍ക്കും പ്രധാനമന്ത്രി അകമഴിഞ്ഞ നന്ദി അറിയിച്ചു. ക്യാമ്പില്‍ മുടക്കംവരാതെ നടക്കുന്ന ആരോഗ്യപരിശോധനകളെപ്പറ്റി അറിഞ്ഞ പ്രധാനമന്ത്രി അതിനെ പ്രശംസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button