ബംഗളുരു : മന്ത്രിയുടെ ഫോണ്‍ എടുക്കാതിരുന്ന സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥ രാജിവച്ചു. കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ കുഡ്‌ലിഗി ഡി.വൈ.എസ്.പിയായിരുന്ന അനുപമ ഷേണായിയാണ് രാജിവച്ചത്.
കര്‍ണാടക തൊഴില്‍ മന്ത്രി പി.ടി പരമേശ്വറിന്റെ ഫോണ്‍ കോളാണ് അനുപമ അറ്റന്റ് ചെയ്യാതിരുന്നത്. തന്റെ ജോലിത്തിരക്കുകള്‍ മൂലമാണ് അവര്‍ മന്ത്രിയുടെ ഫോണ്‍ അറ്റന്റ് ചെയ്യാതിരുന്നത്. പോലീസ് ഉദ്യോഗസ്ഥയുടെ നടപടിയില്‍ പ്രകോപിതനായ മന്ത്രി അനുപയോട് ഷുഭിതനാകുകയും അവരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
പ്രതികാരം അടങ്ങാത്ത മന്ത്രി തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ അനുപമയ്ക്ക് എതിരെ തിരിച്ചു വിട്ടു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുപമയ്‌ക്കെതിരെ പ്രതിഷേധം നടത്തി. ശനിയാഴ്ച രാവിലെയും ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുപമയുടെ ഓഫീസിന് മുന്നില്‍ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്നാണ് അവര്‍ രാജിവച്ചത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാണ് രാജിയില്‍ ചൂണ്ടിക്കാട്ടിയത്. കര്‍ണാടക സിവില്‍ സര്‍വീസിലെ 2010 ബാച്ച് ഉദ്യോഗസ്ഥയാണ് അനുപമ.
Post Your Comments