International

വിമാനം ആകാശച്ചുഴിയില്‍ വീണു; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

ക്വാലാലം‌പൂര്‍ ● മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ വീണതിനെത്തുടര്‍ന്ന്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. ലണ്ടനിലെ ഹീത്രൂ വിമാനത്താളത്തില്‍ നിന്ന് മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലം‌പൂരിലേക്ക് വരികയായിരുന്ന വിമാനമാണ് വന്‍ ആകാശച്ചുഴിയില്‍ വീണത്.

AirbusA380
മലേഷ്യന്‍ എയര്‍ലൈന്‍സ് എയര്‍ബസ് എ-380

മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച്-1 വിമാനം ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ എത്തിയപ്പോഴായിരുന്നു സംഭവം. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പടെ 378 പേരാണ് എയര്‍ബസ് A-380 സൂപ്പര്‍ ജംബോജെറ്റ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പരിഭ്രാന്തമായ നിമിഷങ്ങളായിരുന്നു സംഭവം ഇവര്‍ക്ക് സമ്മാനിച്ചത്. സംഭവത്തില്‍ 34 യാത്രക്കാര്‍ക്ക് പരിക്കേറ്റു.

വിമാനം ക്വാലാലം‌പൂരില്‍ എത്തിയ ഉടനെ പരിക്കേറ്റ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വൈദ്യസഹായം ലഭ്യമാക്കിയതായി മലേഷ്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു.

shortlink

Post Your Comments


Back to top button