KeralaNews

സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ തൊട്ടാല്‍ പൊള്ളും : പച്ചക്കറിയ്ക്ക് തീ വില

തിരുവനന്തപുരം : സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്കു കഴിഞ്ഞ ഒരു മാസത്തിനുള്ളിലുണ്ടായത് കുത്തനെയുള്ള വിലവര്‍ധന. അരിയടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് നിനച്ചിരിക്കാതെ വില കയറിയതോടെ സാധാരണക്കാര്‍ ആശങ്കയിലാണ്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അരിയുടെ വില മൂന്ന് രൂപയോളം കൂടി. ചുവന്നമുളകിനും എരിവിനി കൂടും. 47 രൂപയ്ക്ക് ഒരുകിലോ ശര്‍ക്കര കിട്ടിയിടത്ത് ഒറ്റമാസം കൊണ്ട് എട്ടുരൂപ അധികം ചെലവാക്കണം.

സംസ്ഥാനത്ത് പച്ചക്കറി വിലയും പൊള്ളുന്നു. 20 മുതല്‍ 30 ശതമാനം വരെ വിലക്കൂടുതലാണ് രണ്ട് മാസത്തിനുള്ളില്‍ ഉണ്ടായിരിക്കുന്നത്. കൊടും വരള്‍ച്ചയില്‍ ഉണ്ടായ വിളനാശനാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണം. ആഭ്യന്തരവിപണിയില്‍ നിന്നുള്ള ജൈവ പച്ചക്കറികളുടെ വരവു നിലച്ചു.
മലയാളിയുടെ ഭക്ഷണശീലത്തിലെ അവിഭാജ്യ ഇനങ്ങളായ നേന്ത്രപ്പഴം, തക്കാളി, നാടന്‍ പയര്‍, വെണ്ടയ്ക്ക എന്നിവയുടെ വിലയാണ് റോക്കറ്റ് പോലെ കുതിക്കുന്നത്. രണ്ട് മാസം മുന്‍പ് കിലോയ്ക്ക് 21.63 രൂപ വിറ്റ തക്കാളിക്ക് മൊത്തവ്യാപാരവിപണിയിലെ ഇന്നലത്തെ വില 49.83. കിലോയ്ക്ക് 41 രൂപയുണ്ടായിരുന്ന നേന്ത്രപഴത്തിന് ഇപ്പോള്‍ 55 രൂപ. ഏപ്രില്‍ മാസത്തില്‍ 24 രൂപയ്ക്കു ലഭിച്ച വെണ്ടയ്ക്കയുടെ ഇപ്പോഴത്തെ വില 43 രൂപ. ബീന്‍സിന്റെ വില 95 രൂപയിലെത്തിയിരിക്കുന്നു. ചൂടാണ് ഇക്കുറി പ്രധാന വില്ലനായത്. കൊടുംചൂടില്‍ വിളവ് കുറഞ്ഞെന്ന് മാത്രമല്ല പല ഇനങ്ങളുടെയും വലുപ്പത്തില്‍ വരെയുണ്ട് വ്യത്യാസം. കൊടും ചൂടിനൊപ്പം തോട്ടങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ കഴിയാഞ്ഞത് വിളനശിക്കാനും വിളവെടുപ്പ് കുറയാനും കാരണമായിരുന്നു.

കാരറ്റ്, വഴുതന എന്നിവയുടെ കൂടിയ വില ഇപ്പോള്‍ ചെറുതായി കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. മഴ തുടങ്ങിയ സാഹചര്യത്തില്‍ വില താഴേക്കു വരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. പക്ഷേ കാലവര്‍ഷം കനത്താല്‍ വീണ്ടും വില വീണ്ടും കൂടുമെന്ന ആശങ്കയുമുണ്ട്. ആഭ്യന്തരവിപണിയില്‍ നിന്നുള്ള നാടന്‍ ഉത്പന്നങ്ങളുടെ വരവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വെള്ളരി, നാടന്‍ പയര്‍, ഏത്തക്കായ, നാടന്‍ ചേന എന്നിവയുടെ വില കൂടുന്നതും ഇക്കാരണം കൊണ്ടു തന്നെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button