NewsTechnology

ഗൂഗിള്‍ വോയിസ് സേര്‍ച്ച്‌ ഉപയോഗിക്കുന്നവര്‍ ഇത് ശ്രദ്ധിക്കുക

ഗൂഗിള്‍ വോയിസ് സേര്‍ച്ച്‌ ഒട്ടുമിക്ക ആള്‍ക്കാരും ഉപയോഗിചിട്ടുണ്ടാവാന്‍ ആണ് സാധ്യത. എന്നാല്‍ അമ്പരപ്പിക്കുന്ന ഒരു വിവരം അറിഞ്ഞോളൂ. വര്‍ഷങ്ങളായ് നിങ്ങള്‍ സേര്‍ച്ച്‌ ചെയ്യുന്ന വാക്കുകളെല്ലാം തന്നെ ഗൂഗിള്‍ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. എന്തിനാണ് ഇങ്ങനെ സൂക്ഷിച്ചു വച്ചിരിക്കുന്നത് എന്നറിയാന്‍ ഏവര്‍ക്കും ആകാംക്ഷ കാണും, എന്നാല്‍ കേട്ടോളൂ, ഓരോ വ്യക്തിയുടെയും ഉച്ചാരണം ശ്രദ്ധിച്ച് ഗൂഗിള്‍ വോയിസ് സേര്‍ച്ച്‌ കൂടുതല്‍ മികവുറ്റതും പ്രാപ്തിയുള്ളതുമാക്കാന്‍ വേണ്ടിയാണത്രേ ഇങ്ങനെയൊരു തന്ത്രം. language recognition ടൂളുകള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ ഇതുപോലെയുള്ള വ്യത്യസ്ത രീതിയിലുള്ള ഉച്ചാരണ രീതികള്‍ പഠിക്കുന്നത് കൊണ്ട് സാധിക്കും എന്നാണ് ഗൂഗിള്‍ പറയുന്നത്. സംഭവം ഇങ്ങനെയൊക്കെ ആണെങ്കിലും നാം ഗൂഗിളിനു നല്‍കിയിട്ടുള്ള വോയ്സ് അടക്കമുള്ള സകലമാന വിവരങ്ങളും മായ്ച്ചു കളയാന്‍ നമുക്ക് സാധിക്കും. നമ്മുടെ വിവരങ്ങള്‍ സൂക്ഷിച്ചു വയ്ക്കാനായ് ഗൂഗിള്‍ ഒരു ചെറിയ കണക്കുപുസ്തകം സൂക്ഷിക്കുന്നുണ്ട്. ഇതിനായി സ്പെഷ്യല്‍ ഒരു പേജും ഗൂഗിളിനുണ്ട്. ഇവിടെ പോയ്‌ ഒന്ന് നോക്കിയാല്‍ നമ്മുടെ കയ്യില്‍ നിന്നും ഗൂഗിള്‍ ശേഖരിച്ചു വച്ചിരിക്കുന്ന സകലമാന വിവരങ്ങളും കാണാന്‍ സാധിക്കും.

ഇതിനായ് heading to google’s history page and looking at the long recordings എന്ന അഡ്രസ്സില്‍ പോവുക. അതില്‍ നമ്മുടെ ഗൂഗിള്‍ അക്കൌണ്ട് ലോഗിന്‍ ചെയ്യണം. അപ്പോള്‍ തന്നെ നമുക്ക് activity on the web എന്ന രണ്ടു പേജുകള്‍ കാണുവാന്‍ സാധിക്കും. ഇവിടെ നമ്മളില്‍ നിന്നും വര്‍ഷങ്ങളായി ഗൂഗിള്‍ ശേഖരിച്ചു വച്ചിട്ടുള്ള സകലമാന വിവരങ്ങളും കാണാന്‍ സാധിക്കും. 2015 ജൂണ്‍ മാസം മുതലാണ്‌ ഈ സൗകര്യം നിലവില്‍ വന്നത്. ഈ റെക്കോര്‍ഡുകള്‍ പലപ്പോഴും വ്യക്തികളുടെ സ്വകാര്യതകളെക്കൂടി ബാധിക്കും എന്നതിനാല്‍ ഇവ വളരെയധികം പ്രാധാന്യവും അര്‍ഹിക്കുന്നുണ്ട്. ok google എന്ന രണ്ടേരണ്ട് വാക്കുകള്‍ കൊണ്ടിത് ആക്ടിവേറ്റ് ചെയ്യാം എന്നതിനാല്‍ തന്നെ ആന്‍ഡ്രോയിട് ഫോണില്‍ നിന്നും കിട്ടുന്ന ആണ് ശേഖരിച്ചു വച്ചിരിക്കുന്നതില്‍ കൂടുതലും കാണുക. ഇവയില്‍ എല്ലാം തന്നെ നമുക്ക് വീണ്ടും പ്ലേ ചെയ്തു കേട്ട് നോക്കാനുള്ള സൌകര്യമുണ്ട്. എങ്ങനെ, എവിടെ വച്ചാണ് ഇത് റെക്കോര്‍ഡ്‌ ചെയ്തത് എന്നും അറിയാന്‍ പറ്റും. ഇതിനു ഗൂഗിള്‍ തന്ന റിസള്‍ട്ടുകളും പേജില്‍ തന്നെ കാണാം. ഈ വിവരങ്ങള്‍ ഒന്നും തന്നെ സൂക്ഷിച്ചു വയ്ക്കണ്ട എന്നാണെങ്കില്‍ ഇവയൊക്കെ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുവാനും സാധിക്കുന്നതാണ്. ഇതിനായ് ഡിലീറ്റ് ഓപ്ഷന്‍ നല്‍കിയിട്ടുമുണ്ട്.

 

ഇത്തരത്തിലുള്ള വിവരങ്ങള്‍ ഗൂഗിളില്‍ സൂക്ഷിച്ചു വയ്ക്കേണ്ട എന്നാണെങ്കില്‍ virtual assistant ഓഫ് ചെയ്ത് വോയ്സ് സേര്‍ച്ച്‌ ഒരിക്കലും ഉപയോഗിക്കാതെ ഇരിക്കുക. പലപല ഡിവൈസുകളില്‍ നിന്നായ് സേര്‍ച്ച്‌ ചെയ്യുമ്പോള്‍ ഇതൊക്കെ എത്രത്തോളം പ്രായോഗികം ആണെന്ന കാര്യത്തില്‍ സംശയമാണ്. virtual assistant സൗകര്യം ഉപയോഗിക്കാതെയിരുന്നാല്‍ ആന്‍ഡ്രോയിട്  ഫോണുകളില്‍ കിട്ടുന്ന ഏറ്റവും മികച്ച ഒരു സൗകര്യം ഇല്ലാതാവുക എന്ന് തന്നെയാണ് അതിന്‍റെ അര്‍ത്ഥം.

shortlink

Related Articles

Post Your Comments

Related Articles


Back to top button