കല്‍ബുര്‍ഗി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച ഹെഡ്മാസ്റ്റര്‍ കുടുങ്ങി. കര്‍ണാടകയിലെ ബിദര്‍ ജില്ലയിലാണ് സംഭവം. മുപ്പത്തിനാലുകാരനായ മരുതി അമരേപ താര എന്നയാളാണ് എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്.
സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ ഹെഡ്മാസ്റ്ററായ ഇയാള്‍ 2002 മുതല്‍ പെണ്‍കുട്ടിയുമായി താമസിക്കുകയായിരുന്നു. ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ വിവാഹത്തിന് വിസമ്മതിച്ച രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ മംഗലാപുരത്തെ ഒരു സ്‌കൂളിലേക്ക് മാറ്റി. തുടര്‍ന്ന് മംഗലാപുരത്ത് എത്തിയ ഇയാള്‍ പെണ്‍കുട്ടിയെ അനുനയിപ്പിച്ച് കൂടെ കൊണ്ടുപോയി. സംഭവം പുറത്തായതോടെയാണ് ഹെഡ്മാസ്റ്റര്‍ കുടുങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ഹെഡ്മാസ്റ്റര്‍ക്ക് പീഡനക്കേസില്‍ ജീവപര്യന്തം തടവും പെണ്‍കുട്ടിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.
Post Your Comments