India

ട്രെയിനില്‍ വെച്ച് യാത്രക്കാരിയെ റെയില്‍വെ ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു

ഗാസിയാബാദ് : ട്രെയിനില്‍ വെച്ച് യാത്രക്കാരിയെ റെയില്‍വേ ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു. ഗാസിയാബാദില്‍ അലാ ഹസ്രത്ത് എക്‌സ്പ്രസില്‍ വെച്ച് കഴിഞ്ഞ മെയ് 29 നായിരുന്നു സംഭവം നടന്നത്. ടിക്കറ്റ് പരിശോധകനായ രവി മീണ എന്ന ഉദ്യോഗസ്ഥനാണ് യുവതിയെ പീഡിപ്പിച്ചത്.

ടിക്കറ്റില്ലാതെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്ത യുവതിയെയാണ് രവി മീണ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ നിന്നും എസി സെക്കന്‍ഡ് ക്ലാസില്‍ കൂട്ടികൊണ്ടുപോയാണ് ഇയാള്‍ പീഡിപ്പിച്ചത്. സംഭവം പുറത്തു പറഞ്ഞാല്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് ജയ്പൂരിലെത്തിയ യുവതി സംഭവം ഭര്‍ത്താവിനോട് പറഞ്ഞു. യുവതിയും ഭര്‍ത്താവും ജയ്പൂര്‍ റെയില്‍വെ പോലീസില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button