തിരുവനന്തപുരം : സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലുണ്ടായ വോട്ട് ചോര്‍ച്ചയെക്കുറിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. മുന്നണിയുടെ തകര്‍ച്ചയുടെ തുടക്കമാണ് വോട്ട് ചോര്‍ച്ചയെന്ന് പി.സി ജോര്‍ജ് ആരോപിച്ചു.
ഇരുമുന്നണികളും തന്നോട് വോട്ട് ചോദിച്ചില്ല. അതുകൊണ്ട് മനഃസാക്ഷിക്ക് അനുസരിച്ച് നിഷ്പക്ഷമായി നിന്നു. ഇരുമുന്നണിയോടും ചേരാതെ ജനപക്ഷത്തു നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. ഒ. രാജഗോപാല്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്തത് ബി.ജെ.പിയും എല്‍.ഡി.എഫുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്നും ജോര്‍ജ് ആരോപിച്ചു.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താതെ ബാലറ്റ് പേപ്പര്‍ ബോക്സില്‍ മടക്കി ഇട്ട് അസാധുവാക്കുകയായിരുന്നു പി.സി ജോര്‍ജ്.
Post Your Comments