East Coast SpecialNews Story

ഫോറം ഫോര്‍ ഇന്ത്യ-പസിഫിക് ഐലന്‍ഡ്സ് കോ-ഓപ്പറേഷന്‍ – ഇന്ത്യൻ മഹാസമുദ്രത്തിലെ 14 ദ്വീപ് രാജ്യതലവന്മാരുടെ സംഗമം

മോദി നടത്തുന്ന വിദേശ യാത്രകളിൽ പലതും സാധാരണക്കാരനും മോദിയെ കണ്ണും പൂട്ടി എതിർക്കുന്ന ഇന്ത്യയിലെ ഒരു ആവറേജ് രാഷ്ട്രീയക്കാരനുമായ ആള്‍ക്ക് കണക്കു കൂട്ടി എടുക്കാവുന്നത്തിലും അപ്പുറത്താണ്. ഉദാഹരണം പറഞ്ഞാൽ മോദിയുടെ ഫിജി സന്ദർശനം. ടൂറിസം കൊണ്ട് ഉപജീവനം കഴിക്കുന്ന ലോകഭൂപടത്തിൽ കാണാൻ പോലും വയ്യാത്ത ഒരു കൊച്ചു ദ്വീപ് രാജ്യം. മോദിയുടെ ഫിജി സന്ദർശനം യഥാര്‍ത്ഥത്തില്‍ ഇന്ത്യൻ ജെയിംസ് ബോണ്ട് അജിത് ഡോവലിന്റെ മികച്ച ഒരു തിരക്കഥയുടെ ഭാഗം ആയിരുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിലെ പല ഭാഗങ്ങളിൽ ഉള്ള ദ്വീപുകളിൽ ആധിപത്യം നേടി “പവിഴമാല ” എന്ന പേരിട്ട് കൊണ്ട് ഇന്ത്യയെ ചുറ്റി വളഞ്ഞു തങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്താൻ ഉള്ള നീക്കം നടത്തി കൊണ്ടിരുന്ന ചൈനയുടെ പ്രതീക്ഷയുടെ കടയ്ക്കൽ തന്നെയാണ് അജിത് ഡോവൽ കത്തി വച്ചത്. ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ 14 കൊച്ചു ദ്വീപ് രാഷ്ട്രങ്ങളെ കൂട്ടി ഇണക്കി കൊണ്ട് Forum for India–Pacific Islands Cooperation എന്ന പേരിൽ ഒരു സഹകരണ ഉടമ്പടി ഉണ്ടാക്കി (14 Member Countries – Cook Islands, Fiji, Kiribati, Marshall Islands, Micronesia, Nauru, Niue,Samoa, Solomon Islands, Palau, Papua New Guinea, Tonga, Tuvalu and Vanuatu ).

ആദ്യ ചർച്ചകൾ അന്ന് ഫിജിയിൽ വച്ചും പിന്നീടു ജയ്പൂരിലേക്ക് ഓഗസ്റ്റിൽ അവരെ എല്ലാം വിളിച്ചു വരുത്തി ഇന്ത്യൻ മഹാ സമുദ്രത്തിലെ മഹാശക്തിയും അധിപനും ഇന്ത്യ തന്നെ ആണ് എന്ന് ഓർമ്മപ്പെടുത്തുകയാണ് ഉണ്ടായത്. ശ്രീലങ്കയിൽ ചൈനക്ക് ആയി സൈനിക സഹകരണം വാഗ്ദാനം ചെയ്തു കൊണ്ട് ഇന്ത്യക്ക് നേരെ പിന്നണിയിൽ നിന്ന് കൊണ്ട് പോർമുഖം മെനയാൻ പ്രസിഡണ്ടും ചൈനാ-പിന്തുണ മനോഭാവവും ഉണ്ടായിരുന്ന മഹീന്ദ്ര രാജപക്ഷെയെ അട്ടിമറിച്ചു കൊണ്ട് പ്രൊ-ഇന്ത്യ ആയ സിരിസേനയെ ശ്രീലങ്കയിൽ ഭരണത്തിൽ കൊണ്ട് വന്നതിൽ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി “R&AW”നടത്തിയ നീക്കം ഡോവലിന്റെ വരവറിയിക്കുന്നതായിരുന്നു.

പ്രധാനമന്ത്രി മോദിയുടെ യാത്രക്കും യാത്രയുടെ ലക്ഷ്യങ്ങൾക്കും വിമാനം ഇറങ്ങുന്ന സ്ഥലത്തിനും മലയാളി രാവിലെ എഴുന്നേറ്റ് വായിക്കുന്ന പത്രങ്ങളില്‍ കാണുന്ന ലക്ഷ്യങ്ങൾ അല്ല എന്ന് മനസിലാക്കണം. അതിലും ഒക്കെ ഒരു പാട് പടികൾ കടന്നു വേണം ചിന്തിക്കാൻ. കേന്ദ്രം ഭരിക്കുന്നത് ഖജനാവിൽ പണം വരുമ്പോൾ കൈ ഇട്ടു വരാൻ കൈ തെറുത്തു കയറ്റി കാത്തിരിക്കുന്ന ഒരു കൂട്ടം ആർത്തിക്കോമരങ്ങൾ അല്ല ഒരു പറ്റം ദേശീയവാദികൾ ആണ് ദേശസ്നേഹികൾ ആണ്.

ലേഖന പരമ്പരയുടെ മൂന്നാം ഭാഗം ഇവിടെ വായിക്കാം: http://goo.gl/JyrUpj

ലേഖന പരമ്പരയുടെ രണ്ടാം ഭാഗം ഇവിടെ വായിക്കാം: http://goo.gl/gURKpn

ലേഖന പരമ്പരയുടെ ഒന്നാം ഭാഗം ഇവിടെ വായിക്കാം: http://goo.gl/WB2XMP

ലേഖന പരമ്പര അവസാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button