ന്യൂഡല്‍ഹി : എയര്‍കേരളയ്ക്ക് വീണ്ടും ചിറകു മുളയ്ക്കുന്നു. കേരളം നടപ്പാക്കാനാഗ്രഹിക്കുന്ന വിമാന സര്‍വീസായ എയര്‍ കേരളയ്ക്കു പ്രതീക്ഷയേകി പുതിയ വ്യോമയാന നയം വരുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ നയം ഉടന്‍ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുമെന്നാണ് അറിയുന്നത്.
ആഭ്യന്തര മേഖലയ്ക്കു ശക്തിപകരുക എന്ന ലക്ഷ്യത്തോടെയാണ് നയം മാറ്റം. അന്താരാഷ്ട്ര സര്‍വീസ് നടത്താന്‍ ആഭ്യന്തര സര്‍വീസ് നടത്തിയുള്ള പരിചയം വേണമെന്ന നിബന്ധന ഒഴിവാക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. 20 വിമാനങ്ങള്‍ സ്വന്തമായി ഉള്ളവര്‍ക്ക് അന്താരാഷ്ട്ര സര്‍വീസിന് അനുമതി നല്‍കിയേക്കും. അങ്ങനെ വന്നാല്‍ എയര്‍ കേരളയ്ക്കും തുടക്കം കുറിക്കാനാകും.
ആഭ്യന്തര സര്‍വീസ് നടത്തി പരിചയമുള്ളവര്‍ക്കു മാത്രമേ അന്താരാഷ്ട്ര സര്‍വീസ് അനുവദിക്കൂ എന്ന നയമാണ് നിലവില്‍ എയര്‍ കേരളയ്ക്കു തടസം. ആഭ്യന്തര സര്‍വീസ് മാത്രമായി തുടങ്ങിയാല്‍ എയര്‍ കേരളയ്ക്കു ലാഭകരമായി മുന്നോട്ടു പോകാനും കഴിയില്ല. നിബന്ധനകളില്‍ കുരുങ്ങി എയര്‍ കേരള അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണു പുതിയ നയം വരുന്നതായി റിപ്പോര്‍ട്ടുള്ളത്.
Post Your Comments