തിരുവനന്തപുരം ● അച്ഛനറിയാതെ സൈന്യത്തിൽ ചേർന്ന മലയാളി ജവാന് മനോജ് കുമാറിന്റെ വിയോഗം ആരുടേയും കണ്ണ് നിറയ്ക്കുന്നതാണ്. കഴിഞ്ഞ ദിവസമാണ് നാഗ്പൂരിലെ ഫുല്‍ഗാവിലെ സൈനിക ആയുധപ്പുരയിലുണ്ടായ സ്ഫോടനത്തില്‍ മേജര്‍ മനോജ് കുമാറിന് (43) ജീവന് നഷ്ടമായത് കൃത്യനിര്‍വഹണത്തിനിടെ രാജ്യത്തിനുവേണ്ടി ജീവന് ത്യജിച്ച മേജര്‍ മനോജ് കുമാറിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ കണ്നീരിലാഴ്ത്തിയിരിക്കുകയാണ്.മരണം കവര്‍ന്നെടുത്തത് മേജര്‍ പദവിയും കടന്ന് ലഫ്റ്റനന്റ് ആകാന്‍ കാത്തിരിക്കുമ്പോ ഴാണ് മരണം വിളിച്ചത്.അച്ഛനറിയാതെയാണു മനോജ് ആര്‍മിയില്‍ ചേരാനുള്ള തീരുമാനമെടുത്തത്.
ഇന്‍സ്ട്രുമെന്റേഷന്‍ സര്‍വീസ് ജീവനക്കാരനായിരുന്നു അച്ഛന് കൃഷ്ണന്. പാലക്കാട് കേന്ദ്രീയ വിദ്യാലയത്തിലും വിക്ടോറിയ കോളേജിലുമായിരുന്നു മനോജിന്റെ വിദ്യാഭ്യാസം. ഡിഗ്രിക്ക് പഠിക്കുമ്ബോള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോള്‍ ടീം അംഗമായിരുന്നു. സ്പോര്‍ട്സ് ക്വാട്ടയിലാണ് 1992ല്‍ ആര്‍മിയില്‍ പ്രവേശനം നേടിയത്. ഒടുവില്‍ ബന്ധുക്കളുടെയും മറ്റും സമ്മര്‍ദ്ദത്തിനു വഴങ്ങി അച്ഛന് സമ്മതിച്ചു. പിന്നീട് 1997ല്‍ ഓഫീസര്‍ ആകാനുള്ള പരീക്ഷ എഴുതി 250 പേര് എഴുതിയ പരീക്ഷയില്‍ ആകെ അഞ്ച് പേര് മാത്രമേ തിരഞ്ഞെടുക്കപ്പെട്ടുള്ളു. അതില്‍ ഒരാള്‍ മനോജായിരുന്നു.പിന്നീട് പടിപടിയായി ഉയര്‍ന്നു മേജര്‍ പദവി വരെയെത്തി.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലായിരുന്നു സര്‍വീസില്‍ പ്രവേശിച്ചപ്പോഴുള്ള ആദ്യ പോസിറ്റ്ങ്ങ്. ലഫ്റ്റനന്റ് കേണല്‍ റാങ്കിലേക്ക് ട്രെയിനിങ് അടുത്ത മാസം ഒന്നു മുതല്‍ ആരംഭിക്കാനിരിക്കുമ്പോഴാണ് ഈ ദുരന്തം.സൈനിക ആയുധപുരയിലെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മനോജ് ഡ്യൂട്ടി കഴിഞ്ഞു രാത്രി പന്ത്രണ്ടിനു താമസസ്ഥലത്ത് എത്തിയിരുന്നു. ആയുധപുരയ്ക്കു തീപിടിച്ചു എന്ന സന്ദേശം ലഭിക്കുകയും ഒന്നരയോടെ സംഭവസ്ഥലത്തേക്കു തിരിക്കുകയും അപകടം സംഭവിക്കുകയുമായിരുന്നു. മനോജ് അപകടത്തില്‍പ്പെട്ടത് ആയുധപ്പുരയിലെ തീയണയ്ക്കാനുള്ള ശ്രമത്തിനിടയിലാണ്. ആയുധപ്പുരയുടെ സുരക്ഷാച്ചുമതലയുള്ള അദ്ദേഹം, സംഭവസമയത്ത് വിശ്രമമുറിയിലായിരുന്നു.
സ്ഫോടനശബ്ദം കേട്ട് സ്ഥലത്തേക്ക് ഓടിയെത്തിയ മനോജ്, സഹപ്രവര്‍ത്തകരെ കൂട്ടി തീയണയ്ക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്കി. മറ്റ് ഗോഡൗണുകളിലേക്ക് തീ പടരുന്നത് തടയാനായിരുന്നു ശ്രമം. ഇതില്‍ വിജയിച്ചെങ്കിലും ശക്തമായ സ്ഫോടനത്തില്‍ മനോജ് ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.ജൂലൈ ഒന്നിനു ജബല്പൂരില് നടക്കുന്ന പരിശീലനത്തിനു പോകാന്‍ തീരുമാനിക്കുകയായിരുന്നു മനോജ്.പരിശീലനത്തിന് പോയാല്‍ പിന്നെ ഒന്‍പതു മാസത്തേക്ക് അവധിയെടുക്കാനാകില്ല അതിനാലാണു കഴിഞ്ഞ ഡിസംബര്‍ അവസാനം തിരുവനന്തപുരത്തെ വാടക വീട്ടില്‍ അച്ഛനെയും അമ്മയെയും കാണുന്നതിനായി അവസാനമായി എത്തിയത്.
ഒന്‍പത് വര്‍ഷമായി തിരുവനന്തപുരത്തു വിവിധയിടങ്ങളിലായി വാടകയ്ക്കു താമസിക്കുകയാണു മനോജിന്റെ കുടുംബം.ഹരിപ്പാട് ചിങ്ങോലി സ്വദേശിയാണ് മേജര്‍ മനോജ്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ തിരുവനന്തപുരത്ത് തിരുമല വേട്ടമുക്കിലെ കൂട്ടാംവിളാകത്ത് വീട്ടിലാണ് താമസിക്കുന്നത്. മനോജിനൊപ്പം ഭാര്യയും മകനും നാഗ്പൂരിലെ സൈനിക ക്വാര്‍ട്ടേഴ്സിലായിരുന്നു താമസിച്ചിരുന്നത്. 15 ദിവസം മുമ്ബ് മകനെയും കൂട്ടി ഭാര്യ ബീന നാട്ടിലെത്തിയിരുന്നു. അപകടവിവരമറിഞ്ഞ് ബീനയും മകനും നാഗ്പൂരിലേക്ക് തിരിച്ചു. ആറുമാസം മുന്‍പ് മനോജ് നാട്ടില്‍ വന്നിരുന്നു. . അച്ഛന് കൃഷ്ണന്. അമ്മ: ഭാരതി. പന്ത്രണ്ട് വയസ്സുകാരന് വേദാന്താണ് ഏക മകന്.
പുല്‍ഗാവിലെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ മകന് വേദാന്തിന് സ്കൂള്‍ അവധിയായിരുന്നതിനാല്‍ ബീനയും മകനും കഴക്കൂട്ടത്തെ ബീനയുടെ വീട്ടിലുണ്ടായിരുന്നു.ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തിലാണ് മനോജ് ഉള്‍പ്പെടെ 19 പേര് മരിച്ചത്. മൃതദേഹം വിമാനമാര്‍ഗം വൈകിട്ടോടെ തിരുവനന്തപുരത്തെത്തിക്കും. നാഗ്പൂരില്‍നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ബോംബെയിലെത്തിക്കുകയും അവിടെനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു കൊണ്ടുവരികയും ചെയ്യും. ഇന്നലെ നാട്ടിലെത്തിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ വൈകിയതോടെയാണ് ഇന്നത്തേക്ക് മാറ്റിയത്. പൊതുദര്‍ശനത്തിനുശേഷമായിരിക്കും സംസ്കാരം.
Post Your Comments