റിയോ ഡി ജനീറോ: ഒളിംപിക്‌സിന് ആതിഥ്യം വഹിക്കാനൊരുങ്ങുന്ന ബ്രസീലില്‍ സുരക്ഷ ശക്തമാക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സിലും ബല്‍ജിയത്തിലും അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഭീകരാക്രമണ സാധ്യത തടയുന്നതിനായി വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും ബ്രസീല്‍ തീരുമാനിച്ചു.
ഐ.എസ് ഭീകരര്‍ ഒളിംപിക്‌സിനെ ലക്ഷ്യമിടാനുള്ള സാധ്യതകള്‍ കൂടി പരിഗണിച്ചാണ് സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കുന്നത്. ആഗസ്റ്റ് 5 മുതലാണ് ഒളിംപിക്‌സിന് തിരശീല ഉയരുക.
ബ്രസീല്‍ ഒരുക്കിയിട്ടുള്ള വിവിധ സുരക്ഷാ സംവിധാനങ്ങള്‍ക്കു പുറമെ, 50 രാജ്യങ്ങളില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരും ഒളിംപിക്‌സ് സുരക്ഷയുടെ ചുമതലയില്‍ സഹായിക്കാനെത്തും. യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരുമായി സഹകരിച്ച് ഒരു ഭീകരവിരുദ്ധ സെന്ററിനും ബ്രസീല്‍ രൂപം നല്‍കും.
Post Your Comments