തിരുവനന്തപുരം: ബിജെപി നേതാവ് ഓ. രാജഗോപാൽ എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമാത്തിലായിരുന്നു സത്യപ്രതിജ്ഞ. കവടിയാറിലെ വിവേകാനന്ദപ്രതിമയിലും അയ്യങ്കാളി പ്രതിമയിലും പുഷ്പാർച്ചന നടത്തിയാണ് ഓ. രാജഗോപാൽ നിയമസഭയിലേക്ക് എത്തിയത്.
നിയമസഭയിൽ തനിക്ക് പുതിയ ദൌത്യമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം ഓ. രാജഗോപാൽ പറഞ്ഞു. നിയമസഭയിൽ പുതിയ ശബ്ദം കേൾക്കുമെന്നും അന്ധമായ വിരോധത്തിന്റെ രാഷ്ട്രീയം സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ രാവിലെയൊരുക്കിയ സ്വീകരണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, രാജ്യസഭാ എം.പി സുരേഷ് ഗോപി എന്നിവർ എത്തിയിരുന്നു
Post Your Comments