പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ കൊലയാളി പി.പി തങ്കച്ചന് നിയോഗിച്ച ആളാണെന്ന് ആവര്‍ത്തിച്ച് സാമൂഹ്യ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കല്‍. നിലവില്‍ കേസ് അന്വേഷിക്കുന്ന ഐജി ബി സന്ധ്യക്ക് മുന്നിലാണ് ജോമോന് മൊഴി നല്‍കിയത്.
തങ്കച്ചനോ തങ്കച്ചന്റെ മകനോ നല്കിയ നിര്‍ദ്ദേശത്തിനനുസരിച്ചാണ് കൊലയാളി പ്രവര്‍ത്തിച്ചത്. എന്നാല്‍ ബലാത്സംഗം ചെയ്യണമെന്ന് ഇവര്‍ നിര്‍ദ്ദേശിച്ചിരുന്നില്ല. കൊലയാളി ക്രൂരകൃത്യം നടത്തിക്കഴിഞ്ഞപ്പോഴാണ് ഇവര്‍ ഇതേകുറിച്ച് അറിഞ്ഞതെന്നും ജോമോന് പുത്തന്‍പുരയ്ക്കല്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലയാളി പിപി തങ്കച്ചന്റെ െ്രെഡവറാണെന്നും ഇയാള്‍ ഒളിവിലാണെന്നും പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. തങ്കച്ചനെതിരെ ജിഷയുടെ ബന്ധുക്കള്‍ നല്കിയ മൊഴിയുടെ പകര്‍പ്പും ഇയാള്‍ പോലീസിന് കൈമാറി.
ആലുവ പോലീസ് ക്ലബ്ബിലെത്തിയാണ് ജോമോന് പുത്തന്‍പുരയ്ക്കല്‍ മൊഴി നല്‍കിയത്. മൊഴിയുടെ പകര്‍പ്പ് ഡിജിപി ബെഹ്റയ്ക്ക് കൈമാറും. തുടര്‍ന്ന് പി.പി തങ്കച്ചന്റെ മൊഴിയെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. അതേസമയം ജിഷാ വധക്കേസില്‍ പി.പി തങ്കച്ചനെതിരെ കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്നും ജോമോന് പറഞ്ഞു.
Post Your Comments