Kerala

ഭാര്യ മദ്യപിക്കാന്‍ സമ്മതിച്ചില്ല ; ഭര്‍ത്താവ് പോലീസിനെയും നാട്ടുകാരെയും വലച്ചു

ആലപ്പുഴ : ഭാര്യ വീട്ടിലിരുന്നു മദ്യപിക്കാന്‍ സമ്മതിക്കാത്തതിന് ഭര്‍ത്താവ് വലച്ചത് പോലീസിനെയും നാട്ടുകാരെയും. ആലപ്പുഴ ഇരമത്തുര്‍ പുതുപ്പള്ളി തെക്കേതില്‍ രാധാകൃഷ്ണന്‍ എന്ന കൊച്ചുമോനാണ് പോലീസിനെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയത്.

കൊച്ചുമോന്‍ സ്ഥിരമായി മദ്യപിച്ചു വീട്ടില്‍ വന്നു വഴക്കുണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് വീട്ടില്‍ ഇരുന്നു മദ്യപിക്കാന്‍ അനുവദിക്കില്ലെന്നു ഭാര്യ പറഞ്ഞു. എന്നാല്‍ ഭാര്യയോട് വെല്ലുവിളിച്ച് കൊച്ചുമോന്‍ ആത്മഹത്യ ചെയ്തു പ്രതികാരം ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു. ഇതു പറഞ്ഞതിനു ശേഷം ഇയാള്‍ വീട്ടിലെ പുളിമരത്തില്‍ കയറി ആത്മഹത്യ ഭീഷണിമുഴക്കി.

വിവരമറിഞ്ഞു ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. തുടര്‍ന്നു നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസിനെ അസഭ്യം പറഞ്ഞ ഇയാള്‍ സ്ഥലത്തെത്തിയ എസ് ഐ യുടെ മുഖത്തെയ്ക്കു അടിവസ്ത്രം വലിച്ചെറിഞ്ഞു. ഒടുവില്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയും അവര്‍ എത്തി കൊച്ചുമോനെ താഴെയിറക്കി പോലീസിനു കൈമാറുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button