കോഴിക്കോട് : ഓട്ടോ മറിഞ്ഞ് യു.കെ.ജി വിദ്യാര്‍ത്ഥിനി മരിച്ചു. കോഴിക്കോട് ചെറുവണ്ണൂരിലാണ് സംഭവം. ചെറുവണ്ണൂര്‍ സ്വദേശിനി നുജാ നഷ്‌റ (5) ആണ് പ്രവേശനോത്സവ ദിനത്തില്‍ തന്നെ മരണപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു ഓട്ടോ മറിഞ്ഞത്. നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഓട്ടോയ്‌ക്കെതിരെ വന്ന ബൈക്കിനെ മറികടക്കവെ നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു.
Post Your Comments