International

40 കടുവാകുഞ്ഞുങ്ങളെ കൊല്ലപ്പെട്ട നിലയിൽ ഫ്രീസറിൽ നിന്നും കണ്ടെടുത്തു

ബാങ്കോക്ക്‌ ● ഏറെ വിവാദങ്ങള്‍ക്ക് ശേഷം അടച്ചുപൂട്ടിയ തായ്ലന്റിലെ കടുവാ ക്ഷേത്രത്തില്‍ 40 കടുവാകുഞ്ഞുങ്ങളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൃഗ സംരക്ഷണ സമതിയുടെ ശക്തമായി പോരാട്ടങ്ങള്‍ക്കൊടുവില്‍ അടച്ചുപൂട്ടിയ ഇവിടുത്തെ ഫ്രീസറില്‍ നിന്നാണ് കടുവാകുഞ്ഞുങ്ങളെ കണ്ടെത്തിയത്. വന സംരക്ഷണ സമതി നടത്തിയ തിരച്ചിലിനൊടുവിൽ തുണിയില്‍ പൊതിഞ്ഞ നിലയിലാണ് ഇവയെ കണ്ടെത്തിയത്.

കടുവാ കുഞ്ഞുങ്ങൾക്ക്‌ ഒന്നോ രണ്ടോ ദിവസം മാത്രമേ പ്രായമുളെളന്നും എന്നാല്‍ ഇവ കൊല്ലപ്പെട്ടിട്ട് എത്ര ദിവസമായി എന്ന് പറയാനാകില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ച്ചു.കഞ്ചാനാബുരി പ്രവശ്യയിലുളള ഈ കടുവാ ക്ഷേത്രത്തില്‍ അനുമതിയില്ലാതെ ജന്തുശരീരം ഫ്രീസറില്‍ സൂക്ഷിച്ചതിന് ക്ഷേത്രത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെന്നും ശക്തമായ നിയമനടപടികള്‍ എത്രയും വേഗം സ്വീകരിക്കുമെന്നും തായ്ലന്‍ഡ് മൃഗസംരക്ഷണ സമതി ഡപ്യൂട്ടി മേധാവി ആഡിസോണ്‍ പറഞ്ഞു.നിയമാനുസൃതമല്ലാത്ത സ്ഥലവും ഇതിൽ ഉള്പ്പെട്ടാതിനാൽ അതിനും കേസ് എടുക്കുമെന്ന് പോലീസ് മേധാവി അറിയിച്ചു.

shortlink

Post Your Comments


Back to top button