IndiaNews

രാഹുല്‍ ഗാന്ധി നേതൃത്വം ഏറ്റെടുക്കുമോ ഇല്ലയോ എന്ന തീരുമാനം ഉടന്‍

ന്യൂഡല്‍ഹി: എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഈ മാസം യോഗം ചേരും. എ.ഐ.സി.സി പുനഃസംഘടനയുണ്ടാകും. കോണ്‍ഗ്രസിന് യുവ നേതൃത്വം വരുന്നുവെന്നാണ് സൂചനകള്‍. സച്ചിന്‍ പൈലറ്റ്, രണ്‍ദീപ് സിംഗ്, സുര്‍ജേവാല, അജയ് മാക്കന്‍ എന്നിവര്‍ രാഹുലിനപ്പം നേതൃനിരയിലേക്ക് വരും. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കും.

സോണിയ ഗാന്ധി മക്കള്‍ക്കു വേണ്ടി വഴിമാറാനുള്ള സമയമായിരിക്കുന്നുവെന്ന് അമൃതസര്‍ എം.പി അമരീന്ദര്‍ സിംഗ് ഇന്നലെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ മകനും പാര്‍ട്ടി വൈസ് പ്രസിഡന്റുമായ രാഹുല്‍ ഗാന്ധിക്കും മകള്‍ പ്രിയങ്ക ഗാന്ധിക്കും വഴിമാറാന്‍ തയാറാകണമെന്ന് അമരീന്ദര്‍ സിംഗ് തുറന്നടിച്ചത്.

കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി നേതൃത്വം ഏറ്റെടുക്കണമെന്ന നിര്‍ദേശം നിരവധി നേതാക്കള്‍ മുന്നോട്ടുവെച്ചിരുന്നു. തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ ആഘാതത്തില്‍ നിന്ന് പാര്‍ട്ടിയെ മോചിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ നേതൃമാറ്റം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ശക്തമാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button