തൊടുപുഴ : വെള്ളച്ചായം പൂശി ഇടുക്കി ഡാമിനെ ഒരുക്കുന്നു. കമ്മിഷൻ ചെയ്തശേഷം ആദ്യമായാണ് ആർച്ച് ഡാമിന്റെ പ്രതലത്തിൽ പെയിന്റടിക്കുന്നത്. അണക്കെട്ടിലേക്കുള്ള ചൂട് പ്രതിരോധിക്കാനും ഡാമിലേക്കുള്ള സൂര്യപ്രകാശത്തിന്റെ പ്രതിഫലനം ഉറപ്പാക്കാനുമാണ് വെള്ളച്ചായംതന്നെ തിരഞ്ഞെടുത്തത്.കാലവർഷത്തിനു ശേഷം പെയിന്റിങ് നടത്താനാണു കെഎസ്ഇബിയുടെ തീരുമാനം.
ഇടുക്കി കൂടാതെ ചെറുതോണി, കുളമാവ്, കല്ലാർ, ഇരട്ടയാർ എന്നിവയാണു ജില്ലയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്ന മറ്റ് അണക്കെട്ടുകൾ. 1976ൽ ആണ് ഇടുക്കി പദ്ധതി കമ്മിഷൻ ചെയ്തത്. ഇതിനുശേഷം പുനരുദ്ധാരണ പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല.ഫൗണ്ടേഷൻ ഹോളിൽ ദ്വാരങ്ങളിൽ കാൽസിയം നിക്ഷേപം അടിഞ്ഞത് നീക്കംചെയ്യുന്ന ജോലികൾ പുരോഗമിക്കുന്നുണ്ട്. ഗേറ്റ്, റോപ്പ് എന്നിവയുടെ അറ്റകുറ്റപ്പണികളും ആരംഭിച്ചു. കുളമാവ്, ചെറുതോണി അണക്കെട്ടുകളിലെ ചുമരുകളിലെ പായൽ നീക്കംചെയ്യുന്ന ജോലികളും തുടങ്ങിയിട്ടുണ്ട്.
Post Your Comments