ഡേവിഡ് അലാബ ബയേണ്‍ മ്യൂണിക്കിന്‍റെ മിടുക്കനായ പ്രതിരോധനിര താരമാണ്. ഓസ്ട്രിയന്‍ ദേശീയ ടീമിന്‍റെ ക്യാപ്റ്റന്‍ കൂടിയാണ് കക്ഷി. പക്ഷേ ഒരു നിമിഷാര്‍ദ്ധത്തിനിടെ ഏകാഗ്രതയില്‍ വന്ന ഭംഗം കാരണം ഒരിക്കലും മറക്കാനാകാത്ത ഒരു നാണക്കേടും സ്വന്തമാക്കി ഈ 23-കാരന്‍.
യൂറോകപ്പിന് തയാറെടുക്കുന്ന ഓസ്ട്രിയന്‍ ടീം, ലോകത്തെ തന്നെ ഏറ്റവും ദുര്‍ബല ടീമുകളിലൊന്നായ മാള്‍ട്ടയുമായി കളിച്ച പരിശീലന മത്സരത്തിലാണ് അലാബ പണിപറ്റിച്ചത്. കളിതീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ 2-0 എന്ന നിലയില്‍ ഏകപക്ഷീയമായ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു ഓസ്ട്രിയ. ഓസ്ട്രിയന്‍ ഗോള്‍കീപ്പര്‍ റമസാന്‍ ഒസ്കാന്‍ തള്ളിക്കൊടുത്ത ഒരു പന്തുമായി സ്വന്തം ഗോള്‍ ഏരിയയില്‍ നിന്ന് വെളിയില്‍ കടക്കാന്‍ അലാബ ശ്രമിക്കവേ രണ്ട് മാള്‍ട്ടന്‍ താരങ്ങള്‍ കുതിച്ചടുത്തു. സമ്മര്‍ദ്ദത്തിലായ അലാബ തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ പന്ത് പിന്നിലേക്ക് പാസ് ചെയ്തു. തുടര്‍ന്ന്‍ സംഭവിച്ചതെന്താണെന്ന് വീഡിയോയില്‍ കണ്ട് ആസ്വദിച്ചോളൂ:
Post Your Comments