ന്യൂഡല്‍ഹി: അതി-വേഗ ബ്രിട്ടീഷ് പൗരത്വം വന്‍തുക മുടക്കി സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് റോബര്‍ട്ട് വദ്രയെന്ന്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സുബ്രമണ്യന്‍ സ്വാമി.
ബ്രിട്ടീഷ് പൗരത്വം നേടി വദ്ര ഇന്ത്യന്‍ നിയമത്തിന്‍റെ പരിധിയില്‍ നിന്നും വഴുതി രക്ഷപെടുന്നതിന് മുമ്പ് അയാള്‍ക്കെതിരെയുള്ള അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കി നടപടികള്‍ സ്വീകരിക്കണമെന്നും സ്വാമി നരേന്ദ്രമോദി ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടു.
ചൈനീസ് ഗവണ്‍മെന്‍റ് ഉപദേശകസമിതിയുടെ ക്ഷണപ്രകാരം ചൈനീസ് യാത്രയിലാണ് സ്വാമി ഇപ്പോള്‍. ടിബറ്റില്‍ കൈലാസ് മാന്‍സരോവറും സ്വാമി സന്ദര്‍ശിക്കും.
വദ്രക്ക് ലണ്ടനില്‍ സ്വത്തുക്കള്‍ ഉണ്ടെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ടെന്നും സ്വാമി പറഞ്ഞു.
സഞ്ജയ് ഭണ്ഡാരി എന്ന ആയുധ ഇടപാടുകാരന്‍റെ ഓഫീസിലും മറ്റും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ റോബര്‍ട്ട് വദ്ര, വദ്രയുടെ സഹായി, ഭണ്ഡാരി, ഭണ്ഡാരിയുടെ സഹായികള്‍ എന്നിവരുള്‍പ്പെടുന്ന സംഘം ലണ്ടനിലെ ഒരു പ്രെത്യേക വസ്തുവിന് വേണ്ടി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അടങ്ങിയ ഇ-മെയില്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വാമി മേല്‍പ്പറഞ്ഞ വെളിപ്പെടുത്തല്‍ നടത്തിയത്.
Post Your Comments