ഇസ്ലാമാബാദ്: റഷ്യയില്‍ നിന്ന് എം.ഐ 35 ഹെലികോപ്റ്ററുകള്‍ സ്വന്തമാക്കാന്‍ പാകിസ്താന് ഒരുങ്ങുന്നു. രണ്ട് മാസത്തിനകം ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത് സംബന്ധിച്ച കരാറിന് അന്തിമരൂപമുണ്ടാകുമെന്നും പാകിസ്താന് ഡിഫന്‍സ് പ്രൊഡക്ഷന്‍ മന്ത്രി റാണ തന്‍വീര്‍ ഹുസൈന് പറഞ്ഞു.
എം.ഐ35 ഹെലികോപ്റ്റര്‍ വില്‍പ്പന സംബന്ധിച്ച് റഷ്യയും പാകിസ്താനും തമ്മില്‍ കഴിഞ്ഞ ആഗസ്റ്റില്‍ കരാര്‍ ഒപ്പുവച്ചിരുന്നു. ഇതാദ്യമായാണ് ശീതയുദ്ധകാലത്ത് ഇരുചേരികളിലായിരുന്ന ഇരുരാജ്യങ്ങളും തമ്മില്‍ സുപ്രധാനമായ ഒരു പ്രതിരോധ ഇടപാട് നടക്കുന്നത്.
ശീതയുദ്ധകാലത്തും അഫ്ഗാന് യുദ്ധകാലത്തും യു.എസിന്റെ പങ്കാളിയായ പാകിസ്താന് ആയുധങ്ങള്‍ വില്ക്കുത്തതില് റഷ്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 2014 നവംബറില്‍ സുപ്രധാനമായ പ്രതിരോധ കരാര്‍ ഒപ്പുവച്ചതോടെ ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള ബന്ധം മെച്ചപ്പെട്ടിരുന്നു.
ചൈനീസ് സഹായത്തോടെ വികസിപ്പിച്ചെടുത്ത ജെഎഫ് 17 യുദ്ധ വിമാനങ്ങള്‍ രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങള്‍ക്ക് പര്യാപ്തമാണെന്നും റാണ തന്‍വീര്‍ ഹുസൈന് പറഞ്ഞു. പാകിസ്താന് എഫ് 16 യുദ്ധ വിമാനങ്ങള്‍ കൈമാറാന്‍ യു.എസ് കോണ്‍ഗ്രസ് തയ്യാറാകാത്തതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
Post Your Comments