NewsIndia

ബി.എസ്.എഫ് നിയമനത്തില്‍ തന്‍റെ തീരുമാനം വ്യക്തമാക്കി ഋഷിരാജ് സിംഗ്

തിരുവനന്തപുരം: ബി.എസ്.എഫ് അഡീഷനല്‍ ഡയറക്ടര്‍ ജനറലായി നിയമിതനായ ഋഷിരാജ് സിങ് കേന്ദ്ര ഡപ്യൂട്ടേഷനിലേക്കു പോകുന്നില്ലെന്ന് വ്യക്തമാക്കി. സി.ബി.ഐയിലേക്കാണ് അപേക്ഷിച്ചതെന്നും അതു ലഭിക്കാത്തതിനാല്‍ കേരളത്തില്‍ തന്നെ തുടരുമെന്നും ഋഷിരാജ് സിങ് പറഞ്ഞു. കേന്ദ്രമന്ത്രിസഭയുടെ നിയമനകാര്യ സമിതിയാണ് ഋഷിരാജ് സിങ്ങിനെ ബി.എസ്.എഫ് അഡീഷനല്‍ ഡയറക്ടര്‍ ജനറലായി നിയമിച്ചത്.

സി.ബി.ഐയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്നുകാട്ടി ഋഷിരാജ് സിങ് കേന്ദ്രസര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. എന്നാല്‍ അതിര്‍ത്തി രക്ഷാസേനയായ ബി.എസ്.എഫിലാണ് കേന്ദ്രം നിയമനം നല്‍കിയത്. ഇതോടെയാണ് കേന്ദ്രസര്‍വീസിലേക്കു പോകാതെ കേരളത്തില്‍ തുടരാന്‍ സിങ് തീരുമാനിച്ചത്. നിലവില്‍ സംസ്ഥാന ജയില്‍വകുപ്പ് മേധാവിയാണ് ഋഷിരാജ് സിങ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button