ഡൽഹി:രാജ്യത്ത് മനുഷ്യക്കടത്ത് തടയാന്‍ ആദ്യമായി നിയമം വരുന്നു. മനുഷ്യക്കടത്ത് തടയുന്നതിനും ഇരകള്‍ക്ക് സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുന്നതിനുമുള്ള കരട് ബില്ല് കേന്ദ്രവനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി ഡൽഹിയില്‍ പുറത്തിറക്കി.വിദേശരാജ്യങ്ങളിലേയ്ക്ക് തൊഴില്‍ റിക്രൂട്ട്മെന്റ് നടത്തുന്ന ഏജന്‍സികളുടെ നിയന്ത്രണമടക്കം മനുഷ്യക്കടത്ത് കേസുകള്‍ അന്വേഷിയ്ക്കാന്‍ പുതിയ സംവിധാനം, വിചാരണയ്ക്കായി പ്രത്യേക കോടതികള്‍, മനുഷ്യക്കടത്ത് ഇരകള്‍ക്ക് സംരക്ഷണം എന്നിങ്ങനെ ഒട്ടേറെ നിര്‍ദേശങ്ങള്‍ പുതിയ ബില്ലിലുണ്ട്.
നാല് മാസത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കേന്ദ്രസര്‍ക്കാര്‍ മനുഷ്യക്കടത്തിനെതിരെ പുതിയ നിയമത്തിന്റെ കരട് പുറത്തിറക്കിയിരിയ്ക്കുന്നത്. നിലവിലെ നിയമങ്ങളിലെ പഴുതുകള്‍ അടച്ചുകൊണ്ടുള്ള പുതിയ നിര്‍ദേശങ്ങളാണ് കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നതെന്ന് കേന്ദ്രമന്ത്രി മേനകാ ഗാന്ധി വ്യക്തമാക്കി.
Post Your Comments