പത്തനംതിട്ട: അടൂരില്‍ മേജര്‍ രവിയുടെ കാര്‍ ഡിവൈഎഫ്ഐക്കാര്‍ തടഞ്ഞു. ഇന്നലെ വൈകിട്ട് 5.30 ഓടെ അടൂര്‍ ഗീതം ഓഡിറ്റോറിയത്തില്‍ ഈവി കലാമണ്ഡലം സംഘടിപ്പിച്ച സര്‍ഗ്ഗോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അക്രമം.
പരിപാടിക്ക് ശേഷം പുറത്തേക്ക് വന്ന മേജര്‍ രവിയുടെ കാർ പതിനഞ്ചോളം ആളുകള്‍ തടയുകയായിരുന്നു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗങ്ങളായ ഡി.നിസാം, താജുദീന്, അബ്ദുള്‍ സലാം, ശ്രീനി, പ്രതാപന് എന്നിവരുടെ നേതൃത്വത്തിലാണ് വഴിതടഞ്ഞത്. പോലീസെത്തി ഇവരെ ഒഴിവാക്കിയെങ്കിലും പോലീസിന് നേരെയും കൈയേറ്റശ്രമം ഉണ്ടായി.
Post Your Comments