ബരൈലി : യു.പിയിലെ ബരൈലിയില്‍ സഹോദരങ്ങളുടെ പ്രണയ വിവാഹം വിവാദത്തില്‍. ബരൈലി സ്വദേശിനിയുടെ ആദ്യ വിവാഹത്തിലെ മകനും രണ്ടാം വിവാഹത്തിലെ മകളും തമ്മിലാണ് വിവാഹം കഴിച്ചത്. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തി വീണ്ടും വിവാഹിതയായ സ്ത്രീയുടെ മരണാന്തര ചടങ്ങില്‍ വച്ചാണ് സഹോദരങ്ങള്‍ കണ്ടുമുട്ടിയത്.
തന്റെ അര്‍ദ്ധ സഹോദരിയുമായി പരിചയത്തിലായ യുവാവ് പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. ഇരുപത് വര്‍ഷം മുന്പ് മാതാവ് ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയതിനെ തുടര്‍ന്ന് യുവാവ് പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് പ്രണയത്തിലായ സഹോദരനും സഹോദരിയും ഒളിച്ചോടി അജ്മീറില്‍ എത്തി വിവാഹിതരായത്. ഇരുവരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദര ദമ്പതികളെ കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല. യുവാവിനെതിരെ പോലീസ് കേസെടുത്തു.
Post Your Comments