NewsInternational

ജര്‍മന്‍ പ്രതിപക്ഷ നേതാവിന്റെ മുഖത്ത് ചോക്ലേറ്റ് തേച്ച് വ്യത്യസ്തമായ പ്രതിഷേധം

ബെർലിൻ : പാര്‍ട്ടി മീറ്റിങ്ങിനിടയിൽ ഇടതുപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി ഉപ നേതാവ് സഹ്റ വാഗന്‍ക്നെറ്റിന്റെ മുഖത്ത് ചോക്ലേറ്റ് കേക്ക് തേച്ച് ഒരാള്‍ പ്രതിഷേധിച്ച വാർത്ത‍ കൗതുകമാകുന്നു. അഭയാര്‍ത്ഥി വിഷയത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന ജര്‍മ്മനിയിലേക്ക് കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാനാകില്ല എന്ന വാഗന്‍ക്‌നെറ്റിന്റെ പ്രത്യക്ഷ നിലപാട് വളരെയേറെ എതിർപ്പുകൾ ക്ഷണിച്ചു വരുത്തിയിരുന്നു.

സംഭവം നടന്ന ഉടന്‍ പാര്‍ട്ടി അംഗങ്ങള്‍ വാഗന്‍ക്‌നെറ്റിനെ കോട്ടുകള്‍ കൊണ്ട് മറച്ച് ക്യാമറകളില്‍ നിന്ന് സംരക്ഷിക്കുകയും ഹാളിന് വെളിയില്‍ എത്തിക്കുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button