തൃശൂര്‍: വിവാദമായ പതിമൂന്നാം നമ്പർ കാറിന് ആവശ്യക്കാർ ഏറുകയാണ്. തോമസ് ഐസക് പതിമൂന്നാം നമ്പർ കാർ ഏറ്റെടുക്കാൻ തയ്യാറായതോടെ കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാറും കാർ ഏറ്റെടുക്കാൻ തയ്യാറാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.
തനിക്കു കിട്ടിയത് 12 -ാം നമ്പര്‍ കാര്‍ ആണ്. 13 തന്നാലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഗൗരവം സത്യപ്രതിജ്ഞ ചെയ്ത കമ്യൂണിസ്റ്റ് മന്ത്രിമാര്‍ പതിമൂന്നാം നമ്പര്‍ കാര്‍ ഏറ്റെടുക്കാന്‍ തയാറാവാതിരുന്നത് അന്ധവിശ്വാസം മൂലമല്ലേ എന്ന ചോദ്യത്തിനു മറുപടിയായാണ് സുനിൽകുമാർ നിലപാട് വ്യക്തമാക്കിയത്.മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എം.എ ബേബിയാണ് പതിമൂന്നാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്. പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ പതിമൂന്നാം നമ്പര്‍ ഉപേക്ഷിക്കുകയായിരുന്നു.
Post Your Comments