News

മുല്ലപ്പെരിയാർ ; തമിഴ്നാട്ടിലെ ജനങ്ങൾ സന്തോഷത്തിൽ

കുമളി :മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ തമിഴ്നാട്ടില്‍ ആഹ്ലാദം. മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം തമിഴ്നാട്ടിലെ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള അണക്കെട്ട് 136 അടി ജലം പോലും സംഭരിച്ചുനിര്‍ത്താന്‍ ശേഷിയില്ലാത്തതെന്നാണ് കേരളം സുപ്രീംകോടതിയില്‍ വാദിച്ചിരുന്നത്. ഉന്നതതല സമിതിയുടെ കണ്ടെത്തലുകള്‍ അംഗീകരിക്കില്ളെന്നും അണക്കെട്ടിന് ബലക്ഷയം ഉണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നുമാണ് കേരളം ഇതുവരെ പറഞ്ഞുപോന്നത്.

അണക്കെട്ടിലെ ജലനിരപ്പ് 136ല്‍ നിന്ന് താഴ്ത്തണമെന്ന കേരളത്തിന്റെ വാദം നിരാകരിച്ചാണ് സുപ്രീംകോടതി ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്നാടിന് അനുമതി നല്‍കിയത്. അണക്കെട്ടിലെ ജലനിരപ്പ് 142ല്‍ നിന്ന് 152 അടിയാക്കി ഉയര്‍ത്തുമെന്ന മുഖ്യമന്ത്രി ജയലളിതയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പിണറായി വിജയന്റെ പരാമര്‍ശത്തോടെ നടപ്പാകുമെന്ന പ്രതീക്ഷയിലാണ് അവിടത്തെ ജനങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button