ലക്‌നൗ: യു.പിയില്‍ പതിനഞ്ചു വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി. യു.പിയിലെ ബഹ്‌റായ്ച്ച് എന്ന സ്ഥലത്താണ് സംഭവം. ലക്‌നൗവിന് സമീപമുള്ള നന്‍പാറ സ്വദേശിയാണ് പെണ്‍കുട്ടി.പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്ന് തോന്നിപ്പിക്കാന്‍ വേണ്ടിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ കെട്ടിത്തൂക്കിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍കൂടി പിടിയിലാകാനുണ്ട്. മൂവരും പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. മകളെ തട്ടിക്കൊണ്ടു പോകാന്‍ പ്രതികള്‍ നേരത്തെയും ശ്രമിച്ചിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
Post Your Comments