മുംബൈ: ഇനി മുതല്‍ എല്ലാ മാസവും എട്ടു ദിവസം ഡിസ്കൗണ്ട് നല്‍കാൻ ബിഗ് ബസാറിന്റെ തീരുമാനം.ഓൺലൈന്‍ വിപണിയുടെ ഡിസ്കൗണ്ട് പ്രവാഹത്തില്‍ പൊരുതി നില്‍ക്കാനാണ് ഈ തീരുമാനം എന്നാണ് കരുതപ്പെടുന്നത്.കമ്പനിയുടെ സിഇഒ കിഷോര്‍ ബിയാനിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. രാജ്യത്തുടനീളമുള്ള 270 ല്‍പ്പരം ബിഗ്ബസാര്‍ ഔട്ട്‍ലെറ്റുകളിലെ തൊഴിലാളികളോട് ഗൂഗിള്‍ ഹാങ്ഔട്ട് വഴി വീഡിയോകോളിങ് നടത്തിയാണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത മാസം മുതല്‍ ഓഫര്‍ നിലവില്‍ വരും. ഓരോ 2500 രൂപയുടെ പര്‍ച്ചേസിനും രണ്ടായിരം രൂപ വിലയുള്ള ക്യാഷ് ബോണസുകളും വൗച്ചറുകളും നല്‍കും. ഇവ ആ മാസം മുഴുവന്‍ ഉപയോഗിക്കാം.
Post Your Comments