അടുക്കളയില്‍ അനുഭവപ്പെടുന്ന ദുര്‍ഗന്ധം നമ്മളില്‍ പലരെയും അസ്വസ്ഥപ്പെടുത്തുന്ന പ്രശ്നങ്ങളില്‍ ഒന്നാണ്. പാചകം ചെയ്ത് മാറിയതിന് ശേഷവും അടുക്കളിയില്‍ തങ്ങി നില്‍ക്കുന്ന പലതരം ഗന്ധങ്ങളില്‍ നിന്നും രക്ഷനേടാനുള്ള മാര്‍ഗ്ഗങ്ങള്‍ വീട്ടില്‍ തന്നെയുണ്ട്.
അടുക്കള മാത്രമല്ല വീടിനകം പൂര്‍ണ്ണമായും ദിവസം മുഴുവന്‍ ദുര്‍ഗന്ധരഹിതമാക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ സഹായിക്കും. അത് ഏതെല്ലാമാണന്ന് നോക്കാം.
വീടിനുള്ളിലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്ന ഏറ്റവും നല്ല വസ്തു സുഗന്ധവ്യജ്ഞനങ്ങളാണ്.ഇതിനായി ഇവ അടങ്ങിയ സുഗന്ധക്കോപ്പ് വീട്ടില്‍ സൂക്ഷിക്കാവുന്നതാണ്.
കറുവപ്പട്ട ചേര്‍ത്ത ചായ ഉണ്ടാക്കി കുടിക്കുന്നതാണ് മറ്റൊരു ലളിതമായ വഴി. എല്ലാ മുറികളിലും കയറി ഇറങ്ങി നടന്ന് ചായ കുടിക്കുക. വീടിന്റെ എല്ലാ ഭാഗത്തും കറുവപ്പട്ടയുടെ ഗന്ധം എത്തുന്നതിന് ഇത് സഹായിക്കും.
ഒരു പാത്രത്തില്‍ ഒരു കപ്പ് വെള്ളമെടുത്ത് താഴ്ന്ന തീജ്വാലയില്‍ ചൂടാക്കുക.ഇതില്‍ ഓറഞ്ച് തൊലിയിട്ട് രണ്ട് മിനുട്ട് നേരം തിളപ്പിക്കുക, അതിന് ശേഷം കറുവപ്പട്ട ഇടുക. ഏലയ്ക്കയും ചേര്‍ക്കാം. ഏതെങ്കിലും ഒരെണ്ണം ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
അടുക്കളയിലെ ദുര്‍ഗന്ധം വലിച്ചെടുക്കാന്‍ റൊട്ടി പൊരിക്കുന്നത് നല്ലതാണ്. ഇനി അടുക്കളയില്‍ ദുര്‍ഗന്ധം അനുഭവപ്പെടുമ്ബോള്‍ ഒരു കഷ്ണം റൊട്ടി എടുത്ത് പൊരിച്ചു നോക്കൂ.
പാചകം ചെയ്യുന്ന സമയത്ത് അടുക്കളയില്‍ വയ്ക്കാന്‍ ഏറ്റവും മികച്ച ചേരുവകളില്‍ ഒന്നാണ് ബേക്കിങ് സോഡ. പാചകം ചെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍ എത്തുന്ന ആസിഡുകളെ ബേക്കിങ് സോഡ ആഗീരണം ചെയ്യും. അടുക്കളിയിലെ കരിഞ്ഞ മണങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഇത് സഹായിക്കും.
ഫ്രിഡ്ജില്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ അല്‍പം നാരങ്ങ വെള്ളം ഒരു പാത്രത്തിലെടുത്ത് 10 മിനുട്ട് നേരം ഫ്രിഡ്ജില്‍ വയ്ക്കുക. വെള്ളം എടുത്ത് മാറ്റുന്നതോടെ ഫ്രിഡ്ജിനുള്ളിലെ ഗന്ധം അകന്നതായി അനുഭവപ്പെടും.
മത്സ്യം കഴിച്ച് കഴിഞ്ഞാല്‍ വിരലുകളില്‍ അതിന്റെ മണം തങ്ങി നില്‍ക്കുക പതിവാണ്. എന്നാല്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നതിന് മുമ്പ് വിരലുകളിലും കൈപ്പത്തിയിലും അല്‍പം പഞ്ചസാര തേച്ചു നോക്കൂ. കൈവിരലുകളിലെ മീന്‍ മണം നീക്കം ചെയ്യാന്‍ പഞ്ചസാര സഹായിക്കും.
അടുക്കളയിലെ ദുര്‍ഗന്ധം അകറ്റാന്‍ വിനാഗിരി സഹായിക്കും. അല്‍പം വെളുത്ത വിനാഗിരി അടുക്കളയില്‍ വയ്ക്കുക.ഒപ്പം ഒരു പാത്രത്തില്‍ അല്പം കറുവപ്പട്ടയും കൂടി വയക്കുക. വീട്ടിലെയും അടുക്കളയിലെയും ദുര്‍ഗന്ധങ്ങള്‍ അകറ്റാന്‍ ഇവ രണ്ടും സഹായിക്കും.
Post Your Comments