ന്യൂഡല്‍ഹി : വ്യാജഡ്രൈവിങ്ങ് ലൈസന്‍സുകാര്‍ക്ക് കര്‍ശന ശിക്ഷയുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് 30 ശതമാനത്തോളം പേര്‍ ഉപയോഗിച്ചു വരുന്നത് വ്യാജ ലൈസന്‍സുകളെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. പതിനെട്ട് കോടി ഡ്രൈവിങ്ങ് ലൈസന്‍സുകളാണ് ഗതാഗത മന്ത്രാലയം പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ 5.4 കോടിയോളം ലൈസന്‍സുകള്‍ വ്യാജമാണെന്ന് തെളിഞ്ഞതായി മന്ത്രാലയ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.
നിയമലംഘകരെ പിടികൂടാന്‍ പരിശോധന കര്‍ശനമാക്കമെന്നും കേന്ദ്രസര്‍ക്കാര്‍ രാജ്യത്തൊട്ടാകെ 5000 പുതിയ ഡ്രൈവിങ്ങ് സെന്ററുകള്‍ തുറക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രമന്ത്രിമാരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു. ട്രാഫിക്ക് ലംഘനങ്ങള്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്നാണ് എല്ലാവരുടേയും അഭിപ്രായം. വ്യാജ ലൈസന്‍സുമായി വാഹനമോടിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും നല്‍കണമെന്നാണ് ബില്ലിലുള്ള നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയക്കാരായാലും ഉന്നത ഉദ്യോഗസ്ഥരോ സെലിബ്രേറ്റികളോ ആയാലും ഓണ്‍ലൈന്‍ ടെസ്റ്റ് ജയിച്ചാല്‍ മാത്രമേ ഡ്രൈവിങ്ങ് ലൈസന്‍സ് നല്‍കൂ. വ്യാജഡ്രൈവിങ്ങ് ലൈസന്‍സുമായി വാഹനമോടിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്നും പ്രതിപക്ഷത്തിന്റെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ മൂലമാണ് ബില്‍ വൈകുന്നതെന്നും ഗഡ്കരി വ്യക്തമാക്കി.
നിലവില്‍ വ്യാജലൈസന്‍സുമായി വാഹനമോടിക്കുന്നവര്‍ക്ക് 500 രൂപ പിഴയും പരമാവധി മൂന്ന് മാസം വരെ തടവുമാണ് ശിക്ഷ. പ്രായപൂര്‍ത്തിയാവത്തവരെ വാഹനമോടിച്ച് പിടിച്ചാല്‍ രക്ഷിതാക്കള്‍ക്ക് 3 വര്‍ഷം തടവും 20,000 രൂപ പിഴ ശിക്ഷയും ലഭിക്കും. ഇതോടൊപ്പം പ്രസ്തുത വാഹന ഉടമകളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്യും.
Post Your Comments